കേരളത്തിലെ 20 മണ്ഡലങ്ങളിൽ ഒന്നിൽ പോലും ബിജെപി ജയിക്കില്ല- മുഖ്യമന്ത്രി

ചേര്‍ത്തല: ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ 20 മണ്ഡലങ്ങളിൽ ഒന്നിൽ പോലും ബിജെപി ജയിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു മണ്ഡലത്തിലും രണ്ടാം സ്ഥാനത്ത് പോലും ബിജെപി എത്തില്ലെന്നും ഇത് എല്‍ഡിഎഫിന്റെ ഉറപ്പാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഘ്പരിവാറിന്റെ വർഗീയ രാഷ്ട്രീയം കേരളത്തില്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആലപ്പുഴയില്‍ നടന്ന എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'സിഎഎ വിഷയത്തില്‍ കോണ്‍ഗ്രസിന്‍റെ മൗനം തീര്‍ത്തും കുറ്റകരമാണ്. സത്യത്തില്‍ കോൺഗ്രസിന്റെ പ്രകടനപത്രിക തന്നെ ഫാസിസത്തെ നേരിടാൻ പര്യാപ്തമല്ല. സിഎഎയെ കുറിച്ച് പ്രകടന പത്രികയില്‍ ഒന്നും പറഞ്ഞിട്ടില്ല. എന്തുകൊണ്ടാണ് കോണ്‍ഗ്രസ് സിഎഎ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെടാത്തത്. തീവ്രഹിന്ദുത്വ നിലപാടുകളെ കോണ്‍ഗ്രസ് ഗൗരവത്തോടെ കാണുന്നില്ല എന്നാണ് അതിനർത്ഥം' മുഖ്യമന്ത്രി ആരോപിച്ചു. 

'നാല് വോട്ടിനു വേണ്ടി രാഷ്ട്രീയ നിലപാടുകള്‍ മാറ്റുന്നവരല്ല ഞങ്ങള്‍. ഏത്‌ വിധേനയും തെരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തില്‍ നിന്നിറക്കാനാണ് ഇടതുമുന്നണിയുടെ ശ്രമം. അതുകൊണ്ടാണ് കേന്ദ്ര സര്‍ക്കാരിനെതിരായ ഇന്ത്യ മുന്നണിയില്‍ പാര്‍ട്ടി സജ്ജീവമായി പ്രവര്‍ത്തിക്കുന്നത് '- അദ്ദേഹം കൂട്ടിച്ചേർത്തു. 

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

തെരഞ്ഞെടുപ്പ് തോല്‍വി ഭയന്നാണ് മോദി കന്യാകുമാരിയില്‍ ധ്യാനമിരിക്കാന്‍ പോയത്- കെ മുരളീധരന്‍

More
More
Web Desk 3 weeks ago
Keralam

അമ്പാന്‍ സ്റ്റൈലില്‍ കാര്‍ 'സ്വിമ്മിംഗ് പൂളാക്കി' യൂട്യൂബർ ; ലൈസന്‍സ് റദ്ദാക്കി ആര്‍ടിഒ

More
More
Web Desk 3 weeks ago
Keralam

രാജ്യസഭയിലേക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി; പുതുമുഖങ്ങള്‍ പരിഗണനയിലുണ്ടെന്ന് സാദിഖലി തങ്ങള്‍

More
More
Web Desk 3 weeks ago
Keralam

മാംസത്തിനു പിന്നാലെ സംസ്ഥാനത്ത് പച്ചക്കറി വിലയും കുതിക്കുന്നു

More
More
Web Desk 3 weeks ago
Keralam

കേരളത്തില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് ജൂണ്‍ 25-ന്

More
More
Web Desk 3 weeks ago
Keralam

റഫയിലെ അഭയാര്‍ത്ഥി ക്യാംപിനുനേരെ ഇസ്രായേല്‍ ആക്രമണം; 40 പേര്‍ കൊല്ലപ്പെട്ടു

More
More