ചൈന അതിര്‍ത്തി കടന്നപ്പോള്‍ മോദി കറുപ്പ് വലിച്ച് ഉറങ്ങുകയായിരുന്നോ? - മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

രാജസ്ഥാന്‍: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ മല്ലികാർജുൻ ഖാർഗെ. ചൈന ഇന്ത്യയുടെ അതിര്‍ത്തി കടന്നപ്പോള്‍ മോദി കറുപ്പ് വലിച്ച് ഉറങ്ങുകയായിരുന്നോ എന്ന് ഖാര്‍ഗെ ചോദിച്ചു. അരുണാചൽ പ്രദേശിലെ 30 സ്ഥലങ്ങളുടെ പേരുകൾ ചൈന പുനര്‍നാമകരണം ചെയ്ത പശ്ചാത്തലത്തിലാണ് ഖാര്‍ഗെയുടെ പ്രതികരണം. രാജസ്ഥാനിലെ ചോട്ടിഗഢിൽ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

"തനിക്ക് 56 ഇഞ്ച്‌ നെഞ്ചളവുള്ളതിനാൽ ആരെയും ഭയക്കുന്നില്ല എന്നാണ് മോദിയുടെ വാദം. ഭയമില്ലെങ്കില്‍ എന്തുകൊണ്ടാണ് ചൈനയുടെ കയ്യേറ്റം തടയാതിരുന്നത്. അതോ ചൈന അതിര്‍ത്തി കടന്നപ്പോള്‍ മോദി ഉറങ്ങുകയായിരുന്നോ? ഉറക്ക് ഗുളിക കഴിച്ചാണോ ഉറങ്ങാന്‍ കിടന്നത്, അതോ ചൈന നിങ്ങള്‍ക്ക് രാജസ്ഥാനിലെ കറുപ്പ് കഴിക്കാന്‍ തന്നോ?". എന്നായിരുന്നു ഖാര്‍ഗെയുടെ ചോദ്യം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മോദി നുണയന്മാരുടെ മുഖ്യനാണെന്നും രാജ്യത്തിന്‍റെ ക്ഷേമമല്ല, രാജ്യത്തിനു വേണ്ടി ജീവന്‍ കൊടുത്ത ഗാന്ധി കുടുംബത്തെ അധിക്ഷേപിക്കലാണ് അദ്ദേഹത്തിന്റെ ലക്ഷ്യമെന്നും ഖാര്‍ഗെ വിമര്‍ശിച്ചു. '1989-ന് ശേഷം ഗാന്ധി കുടുംബത്തില്‍ നിന്ന് ഒരു പ്രധാനമന്ത്രി ഉണ്ടായിട്ടില്ല. എന്നിട്ടും കുടുംബ രാഷ്ട്രീയത്തെക്കുറിച്ചാണ് മോദി സംസാരിക്കുന്നത്. വിദേശ രാജ്യങ്ങളിൽ പര്യടനം നടത്തുന്ന, രാജ്യത്തുടനീളം സന്ദർശനം നടത്തുന്ന മോദിയ്ക്ക് ഇതുവരെ മണിപ്പൂര്‍ സന്ദര്‍ശിക്കാനായിട്ടില്ല'- ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഇത് നാലാമത്തെ തവണയാണ് ചൈന അരുണാചൽ പ്രദേശിലെ സ്ഥലങ്ങളുടെ പേരുകള്‍ മാറ്റുന്നത്. 2017, 2021, 2023 എന്നീ വര്‍ഷങ്ങളിലാണ് ചൈന നേരത്തെ പെരുമാറ്റിയത്. ഈ വര്‍ഷാവസാനത്തോടെ പുതുക്കിയ പേരുകള്‍ ചൈനയുടെ ഭൂപടത്തില്‍ ചേര്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

Contact the author

National Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 weeks ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 weeks ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More