ഭൂരിപക്ഷ,ന്യൂനപക്ഷ വര്‍ഗീയതയെ ഒരുപോലെ എതിര്‍ക്കുന്നു; എസ്ഡിപിഐ പിന്തുണ വേണ്ടെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എസ് ഡി പി ഐയുടെ പിന്തുണ സ്വീകരിക്കേണ്ടെന്നാണ് യുഡിഎഫിന്റെ തീരുമാനമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഭൂരിപക്ഷ വര്‍ഗീയതയെയും ന്യൂനപക്ഷ വര്‍ഗീയതയെയും കോണ്‍ഗ്രസ് ഒരുപോലെ എതിര്‍ക്കുന്നുണ്ടെന്നും എസ് ഡി പി ഐ നല്‍കുന്ന പിന്തുണയെയും അതുപോലെയാണ് കാണുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു. വോട്ട് ആര്‍ക്ക് ചെയ്യണമെന്നത് വ്യക്തിപരമായ സ്വാതന്ത്ര്യമാണെന്നും എല്ലാ ജനവിഭാഗങ്ങളും യുഡിഎഫിന് വോട്ടുചെയ്യണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി. 

'വോട്ട് ചെയ്യുന്നത് വ്യക്തിപരമായാണ്. അത് അവരുടെ സ്വാതന്ത്ര്യമാണ്. അവര്‍ക്ക് ഇഷ്ടമുളളവര്‍ക്ക് വോട്ടുചെയ്യാം. എല്ലാ ജനവിഭാഗങ്ങളും യുഡിഎഫിന് വോട്ടുചെയ്യണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. എന്നാല്‍ സംഘടനകളുടെ കാര്യത്തില്‍ അങ്ങനെയല്ല. എല്ലാ വര്‍ഗീയതയെയും എതിര്‍ക്കുന്നതാണ് യുഡിഎഫിന്റെ നയം. എസ് ഡി പി ഐ പോലുളള സംഘടനകളുടെ പിന്തുണ വിഷയത്തിലും തീരുമാനം അതാണ്'- വി ഡി സതീശന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കോണ്‍ഗ്രസോ യുഡിഎഫോ എസ് ഡി പി ഐയുടെ പിന്തുണ ആവശ്യപ്പെട്ടിട്ടില്ലെന്നും തെരഞ്ഞെടുപ്പില്‍ ആര് വോട്ടുചെയ്താലും വാങ്ങുമെന്നുമാണ് കെ പി സി സി അധ്യക്ഷന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. വോട്ടര്‍ പട്ടികയില്‍ പേരുളള ആരുടെയും വോട്ട് വേണ്ടെന്ന് പറയില്ലെന്ന് തൃശൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ പറഞ്ഞു. 'എസ് ഡി പി ഐയെ കുറിച്ച് പറയാന്‍ സിപിഎമ്മിന് എന്താണ് യോഗ്യത. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് ശിവന്‍കുട്ടിയെ സഹായിച്ചത് എസ് ഡി പി ഐയാണ്. ഫലം വരുന്നതിനു മുന്‍പേ തന്നെ എസ് ഡി പി ഐ അക്കാര്യം പറഞ്ഞതുമാണ്. എസ് ഡി പി ഐ ഓരോ തെരഞ്ഞെടുപ്പിലും ഓരോരുത്തര്‍ക്ക് പിന്തുണ പ്രഖ്യാപിക്കും. ഇത്തവണ യുഡിഎഫിന് പ്രഖ്യാപിച്ചു. അത് ഇത്ര വലിയ ചര്‍ച്ചയാക്കേണ്ട കാര്യമില്ല'-എന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More