തൃശൂര്‍: ടി ടി ഇയെ ട്രെയിനില്‍ നിന്ന് തളളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ പ്രതി രജനീകാന്തനെതിരെ കൊലക്കുറ്റം ചുമത്തി. കൊലപ്പെടുത്തണമെന്ന ലക്ഷ്യത്തോടെയാണ് പ്രതി വിനോദിനെ ട്രെയിനില്‍ നിന്ന് തളളിയിട്ടതെന്നാണ് എഫ് ഐ ആറില്‍ പറയുന്നത്. വാതിലിന് അഭിമുഖമായി നിന്ന വിനോദിനെ രജനീകാന്തന്‍ പിന്നില്‍ നിന്ന് തളളുകയായിരുന്നെന്നും ടിക്കറ്റില്ലാതെ റിസര്‍വേഷന്‍ കംപാര്‍ട്ട്മെന്റില്‍ യാത്ര ചെയ്തതിന് പിഴയടയ്ക്കാന്‍ ആവശ്യപ്പെട്ടതിലുളള വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും എഫ് ഐ ആറില്‍ പറയുന്നു. പ്രതിക്കെതിരെ ഐപിസി 1860, 302 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
ഇന്നലെ വൈകുന്നേരം ഏഴുമണിയോടെയായിരുന്നു സംഭവം. എറണാകുളം- പാറ്റ്ന എക്സ്പ്രസില്‍ എസ്-11 കോച്ചില്‍ ടിക്കറ്റുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. 'ഞാന്‍ തളളി അവന് വീണു' എന്നാണ് ചോദ്യം ചെയ്യലില്‍ കൂസലില്ലാതെ പ്രതി പറഞ്ഞത്. തന്നെ ഒഡീഷയിലേക്ക് കൊണ്ടുപോകൂ എന്നും ഇയാള്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. കുന്നംകുളത്തെ ബാറില്‍ ക്ലീനിംഗ് തൊഴിലാളിയായിരുന്ന രജനീകാന്തയെ മദ്യപിച്ച് ജോലിക്കെത്തിയതിനെ തുടര്‍ന്ന് ഇന്നലെ പിരിച്ചുവിടുകയായിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അതേസമയം, കൊല്ലപ്പെട്ട വിനോദിന്റെ പോസ്റ്റ്മാര്‍ട്ടം ഇന്ന് നടക്കും. തൃശൂര്‍ മെഡിക്കല്‍ കോളേജിലാണ് പോസ്റ്റ്മാര്‍ട്ടം നടക്കുക. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായ ശേഷം മൃതദേഹം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. തിരുവനന്തപുരം സ്വദേശിയായ വിനോദ് 1992 മുതല്‍ എറണാകുളത്താണ് താമസം. നാല്‍പ്പതോളം സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. ഗ്യാങ്സ്റ്റര്‍, പുലിമുരുകന്, വില്ലാളിവീരന്‍, എന്നും എപ്പോഴും, ഹൗ ഓള്‍ഡ് ആര് യു, ഒപ്പം, വിക്രമാദിത്യന് തുടങ്ങിയവാണ് വിനോദ് വേഷമിട്ട ചിത്രങ്ങള്‍.