'ബിജെപി വാഷിംഗ് മെഷീന്‍ അഴിമതിക്കറ ഇല്ലാതാക്കും'; പരിഹാസവുമായി കോണ്‍ഗ്രസ്

ഡല്‍ഹി: ബിജെപിയില്‍ ചേരുന്ന നേതാക്കളുടെ പേരിലുളള അഴിമതിക്കേസുകളെല്ലാം ഇല്ലാതാകുന്നതിനെ പരിഹസിച്ച് കോണ്‍ഗ്രസ്. വാര്‍ത്താസമ്മേളനത്തില്‍ വാഷിംഗ് മെഷീനുമായെത്തിയാണ് കോണ്‍ഗ്രസിന്റെ പരിഹാസം. അടുത്തിടെ ബിജെപിയില്‍ ചേര്‍ന്ന എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേലിനെതിരായ 2017-ലെ അഴിമതിക്കേസ് അവസാനിപ്പിച്ചുകൊണ്ട് സി ബി ഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ച പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസിന്റെ പ്രതികരണം. എ ഐ സി സി ആസ്ഥാനത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയാണ് വാഷിംഗ് മെഷീനുമായെത്തിയത്. 

അഴിമതിയെ പ്രതിനിധീകരിച്ചുളള ഒരു വെളള നിറമുളള ടീഷര്‍ട്ട് പവന്‍ ഖേര ഉയര്‍ത്തിക്കാണിച്ചു. ബിജെപിയുടെ വാഷിംഗ് മെഷീനിലിട്ടാല്‍ ഉടന്‍ അത് വൃത്തിയാകുമെന്നും അദ്ദേഹം  പറഞ്ഞു. 'ഈ വാഷിംഗ് മെഷീന്റെ വില 8500 കോടിയിലധികമാണ്. ഇലക്ടറല്‍ ബോണ്ടുകള്‍ വഴിയാണ് പണം ലഭിച്ചത്. 'മോദി വാഷിംഗ് പൗഡര്‍' ഉപയോഗിച്ചാല്‍ അഴിമതിക്കറ ഫലപ്രദമായി മാറും'- പവന്‍ ഖേര പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മോദി വാഷിംഗ് പൗഡര്‍ എന്ന ലഘുലേഖയും വാര്‍ത്താ സമ്മേളനത്തിനെത്തിയവര്‍ക്ക് വിതരണം ചെയ്തു. ഹിമന്ത ബിശ്വ ശര്‍മ, അശോക് ചവാന്‍, അജിത് പവാര്‍ തുടങ്ങിയ നേതാക്കള്‍ക്കെതിരായ അഴിമതി ആരോപണങ്ങളില്‍ ബിജെപി മൗനം പാലിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. പല കേസുകളും നേതാക്കളെ അപകീര്‍ത്തിപ്പെടുത്താനായി കെട്ടിച്ചമച്ചതാണെന്നും അതുവഴി അവരെ ഭീഷണിപ്പെടുത്തി ബിജെപിയിലേക്ക് കൊണ്ടുപോവുകയായിരുന്നെന്നും പവന്‍ ഖേര കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

National Desk 8 hours ago
National

ഒരാള്‍ 8 വോട്ട് ചെയ്ത സംഭവം; യുപിയിലെ ഇട്ടാവയില്‍ റീപോളിംഗ് പ്രഖ്യാപിച്ചു

More
More
National Desk 1 day ago
National

ബിജെപി വ്യാജമെന്ന് പറഞ്ഞ് ഇനി ആര്‍എസ്എസിനെ നിരോധിക്കും- ഉദ്ധവ് താക്കറെ

More
More
National Desk 1 day ago
National

മോദിക്കെന്താ പേടിയാണോ? ; വീണ്ടും സംവാദത്തിന് വിളിച്ച് രാഹുല്‍ ഗാന്ധി

More
More
National Desk 2 days ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
National Desk 2 days ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
National Desk 4 days ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More