'ഷുക്കൂറിന്റെ ജീവിതകഥയല്ല, എന്റെ നോവലാണ് ആടുജീവിതം'- ബെന്യാമിന്‍

ഷുക്കൂറിന്റെ ജീവിതകഥയല്ല, തന്റെ നോവലാണ് ആടുജീവിതമെന്ന് എഴുത്തുകാരന്‍ ബെന്യാമിന്‍. അനേകം ഷുക്കൂറുമാരില്‍ നിന്ന് കടംകൊണ്ട കഥാപാത്രമാണ് നജീബെന്നും അതില്‍ പലരുടെ, പലവിധ അനുഭവങ്ങള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ടെന്നും ബെന്യാമിന്‍ പറഞ്ഞു. ആടുജീവിതം സിനിമ തിയറ്ററുകളിലെത്തിയതിനു പിന്നാലെ നോവലില്‍ നായകന്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് വിവാദമായ പശ്ചാത്തലത്തിലാണ് ബെന്യാമിന്റെ പ്രതികരണം. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം വിഷയത്തില്‍ വിശദീകരണം നല്‍കിയത്. 

'ഇരുപത് വര്‍ഷമായി പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ സിനിമ ഇറങ്ങിയ പശ്ചാത്തലത്തില്‍ ഒരിക്കല്‍ക്കൂടി പറയുന്നു. എന്റെ കഥയിലെ നായകന്‍ നജീബ് ആണ്. ഷുക്കൂര്‍ അല്ല. 30% ലും താഴെ മാത്രമേ അതില്‍ ഷുക്കൂര്‍ ഉളളു. ഷുക്കൂറിന്റെ ജീവിതകഥയല്ല ആടുജീവിതം. അത് എന്റെ നോവലാണ്. നോവല്‍ എന്ന് അതിന്റെ പുറംപേജില്‍ വലിയ അക്ഷരത്തില്‍ എഴുതിവെച്ചിട്ടുണ്ട്. അത് ജീവിതകഥയാണെന്ന് ആരെങ്കിലും ധരിക്കുന്നെങ്കില്‍ അത് എന്റെ കുഴപ്പമല്ല. നോവല്‍ എന്താണ് എന്നറിയാത്തവരുടെ ധാരണപ്പിശകാണ്'- ബെന്യാമിന്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നോവലിലെ കഥാപാത്രം ചെയ്യുന്ന ഓരോ പ്രവൃത്തിക്കും താനാണ് ഉത്തരവാദിയെന്നും അതിന് തനിക്ക് വിശദീകരണങ്ങളുണ്ടെന്നും ബെന്യാമിന്‍ പറഞ്ഞു. ഷുക്കൂറിനെ അദ്ദേഹത്തിന്റെ പാട്ടിനു വിടണമെന്നും ഇതൊക്കെ നടന്നതാണോ എന്ന അസംബന്ധം ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. നോവലിനെ സംബന്ധിച്ച് എന്തെങ്കിലും സംശയമുണ്ടെങ്കില്‍ തന്നോട് ചോദിക്കാമെന്നും ബെന്യാമിന്‍ കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More