'1700 കോടി രൂപ പിഴയടയ്ക്കണം'; കോൺഗ്രസിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്

ഡല്‍ഹി: കോണ്‍ഗ്രസിന് വീണ്ടും കുരുക്കായി ആദായനികുതി വകുപ്പിന്റെ നോട്ടീസ്. 1700 കോടി രൂപ ഉടന്‍ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ആദായനികുതി വകുപ്പ് നോട്ടീസയച്ചിരിക്കുന്നത്. 2017-18 മുതല്‍ 2020-21 വരെയുളള സാമ്പത്തിക വര്‍ഷങ്ങളിലെ പിഴയും പലിശയും അടങ്ങുന്നതാണ് തുക. രേഖകളുടെ പിന്‍ബലമില്ലാത്ത നോട്ടീസാണിതെന്നും ആദായനികുതി വകുപ്പിന്റെ നടപടിയെ കോടതിയില്‍ ചോദ്യം ചെയ്യുമെന്നും കോണ്‍ഗ്രസ് അറിയിച്ചു. 

2017-18 മുതല്‍ 2020-21 വരെയുളള നികുതി പുനര്‍നിര്‍ണയിക്കാനുളള ആദായനികുതി വകുപ്പിന്റെ നീക്കത്തെ ചോദ്യംചെയ്ത് കോണ്‍ഗ്രസ് നല്‍കിയ  ഹര്‍ജി ഡല്‍ഹി ഹൈക്കോടതി കഴിഞ്ഞ ദിവസം തളളിയിരുന്നു. അതിനുപിന്നാലെയാണ് കോണ്‍ഗ്രസിന് 1700 കോടി അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആദായനികുതി വകുപ്പ് നോട്ടീസയച്ചത്. 2014-15 മുതല്‍ 2016-17 വരെയുളള നികുതി പുനര്‍നിര്‍ണയം ചോദ്യംചെയ്തുളള ഹര്‍ജിയും നേരത്തെ കോടതി തളളിയിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കേന്ദ്രസര്‍ക്കാരിന്റേത് നീചമായ രാഷ്ട്രീയമാണെന്ന് കെ സി വേണുഗോപാല്‍ പ്രതികരിച്ചു. 'ആദായനികുതി വകുപ്പിന്റേത് രാജ്യത്തെ മറ്റ് പ്രതിപക്ഷ പാര്‍ട്ടികളെ തെരഞ്ഞെടുപ്പില്‍ ഇല്ലാതാക്കാനുളള നീക്കമാണ്. കോണ്‍ഗ്രസിന്റെ മുഴുവന്‍ അക്കൗണ്ടുകളും മരവിപ്പിച്ചിരിക്കുന്നു. 1076 കോടി അടയ്ക്കണമെന്ന് ആദായനികുതി വകുപ്പിന്റെ നോട്ടീസ് ഇപ്പോള്‍ വന്നു. 692 കോടി പലിശ മാത്രം അടയ്ക്കണം. ബിജെപിയും നികുതി അടച്ചതിന്റെ കണക്ക് വ്യക്തമാക്കിയിട്ടില്ല. തെരഞ്ഞെടുപ്പ് അടുത്തതോടെ ബിജെപിക്ക് ഭയം തുടങ്ങി'- കെ സി വേണുഗോപാല്‍ പറഞ്ഞു.

ആദായനികുതി വകുപ്പ് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതോടെ സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുകയാണ് കോണ്‍ഗ്രസ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പിസിസികളും സ്ഥാനാര്‍ത്ഥികളും സ്വയം പണം കണ്ടെത്തേണ്ട സ്ഥിതിയിലാണ് പാര്‍ട്ടി. 5 വര്‍ഷം മുന്‍പ് ആദായനികുതി റിട്ടേണ്‍ അടയ്ക്കാന്‍ വൈകിയെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസിന്റെ അക്കൗണ്ടുകള്‍ മരവിപ്പിച്ചത്. 210 കോടി രൂപ പിഴയും ചുമത്തിയിരുന്നു.

Contact the author

National Desk

Recent Posts

National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 4 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 4 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More