സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

ചെന്നൈ:  ഈറോഡ്  എംപിയും എംഡിഎംകെ നേതാവുമായ എ ഗണേശമൂര്‍ത്തി അന്തരിച്ചു. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണ കാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച്ച അബോധാവസ്ഥയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഗണേശമൂര്‍ത്തിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യം ഈറോഡിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും പിന്നീട് വിദഗ്ദ ചികിത്സക്കായി കോയമ്പത്തൂരിലേക്ക് മാറ്റുകയുമായിരുന്നു. ഗണേശമൂര്‍ത്തി ആത്മഹത്യാശ്രമം നടത്തിയെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

ഈറോഡ് സ്വദേശിയായ ഗണേശമൂര്‍ത്തി മൂന്നുതവണ എംപിയും ഒരു തവണ എംഎല്‍എയുമായിരുന്നു. 2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉദയസൂര്യന്‍ ചിഹ്നത്തിലാണ് അദ്ദേഹം മത്സരിച്ചത്. ഇത്തവണ എംഡിഎംകെയ്ക്ക് ലഭിച്ച ഒരു സീറ്റില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി വൈക്കോയുടെ മകന്‍ ദുരൈ വൈക്കോയെ മത്സരിപ്പിക്കാനാണ് പാര്‍ട്ടി തീരുമാനിച്ചത്. ഇപ്രാവശ്യവും പാര്‍ട്ടി തനിക്കുതന്നെ സീറ്റ് നല്‍കുമെന്ന് ഗണേശമൂര്‍ത്തി എല്ലാവരോടും പറഞ്ഞിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മുതിര്‍ന്ന നേതാവായ ഗണേശമൂര്‍ത്തിയോട് ആലോചിക്കുക പോലും ചെയ്യാതെയാണ് പാര്‍ട്ടി സീറ്റ് സംബന്ധിച്ച തീരുമാനമെടുത്തതെന്നും അദ്ദേഹം അതില്‍ മനോവിഷമത്തിലായിരുന്നെന്നും കുടുംബം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗണേശമൂര്‍ത്തിക്ക് സീറ്റ് നല്‍കാനായിരുന്നു പാര്‍ട്ടിയുടെ തീരുമാനം. അതേസമയം, പോസ്റ്റ്മാര്‍ട്ടത്തിനുശേഷം മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുനല്‍കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Contact the author

National Desk

Recent Posts

Web Desk 19 minutes ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 4 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More