അരവിന്ദ് കെജ്‌റിവാളിന്റെ അറസ്റ്റ്: എഎപി ഇന്ന് മോദിയുടെ വസതി വളയും

ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ അറസ്റ്റിൽ പ്രതിഷേധിച്ച് എഎപിയുടെ നേതൃത്വത്തില്‍ ഇന്ന് പ്രധാനമന്ത്രിയുടെ വസതി വളയും. ഡല്‍ഹി പട്ടേൽ ചൗക്ക് മെട്രോ സ്റ്റേഷനിനടുത്ത് നിന്ന് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്താനാണ് തീരുമാനം. എഎപിയുടെ പ്രതിഷേധം തടയാന്‍ ഡല്‍ഹി പോലീസ് നഗരത്തിന്‍റെ എല്ലാ ഭാഗങ്ങളിലും കനത്ത സുരക്ഷയും ക്രമീകരണങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്.

പ്രതിഷേധത്തിനായി രാവിലെ തന്നെ എഎപി പ്രവര്‍ത്തകരും നേതാക്കളും പാർട്ടി ആസ്ഥാനത്ത് എത്തിത്തുടങ്ങി. സംസ്ഥാനത്ത് തിങ്കളാഴ്ച നടന്ന ഹോളി ആ​ഘോഷങ്ങളും എഎപി ബഹിഷ്കരിച്ചിരുന്നു. കൂടാതെ 'മോദിയുടെ ഏറ്റവും വലിയ ഭയം, കെജ്‌രിവാൾ' എന്ന കുറിപ്പോടെ സാമൂഹിക മാധ്യമങ്ങളിൽ ഡിപി ക്യാമ്പയിൻ ആരംഭിക്കുകയും ചെയ്തു. അരവിന്ദ് കെജ്‌രിവാളിന്‍റെ രാജി ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തിട്ടുണ്ട്. അറസ്റ്റ് ഒഴിവാക്കണമെന്ന കെജ്‌രിവാളിന്‍റ ഹരജി കോടതി തള്ളി. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കെജ്‌രിവാളിന്‍റെ അറസ്റ്റ് ഇന്ത്യ മുന്നണിയെ കൂടുതല്‍ ശക്തമാക്കും എന്നാണ് കണക്കു കൂട്ടലുകള്‍. റോഡുകളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനോ, തുഗ്ലക് റോഡ്, സഫ്ദർജങ് റോഡ്, കെമാൽ അത്താതുർക്ക് മാർഗ് എന്നിവിടങ്ങളിൽ വാഹനങ്ങള്‍ നിര്‍ത്താനോ പാടില്ലെന്ന് പോലീസ് അറിയിച്ചു. 

Contact the author

National Desk

Recent Posts

National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 4 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 4 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More