ഇന്ത്യാ മുന്നണിയുടെ പരാതി; അന്വേഷണ ഏജന്‍സികള്‍ക്ക് മാര്‍ഗനിര്‍ദേശം തയ്യാറാക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഡല്‍ഹി: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അന്വേഷണ ഏജന്‍സികള്‍ പ്രതിപക്ഷത്തെ നേതാക്കള്‍ക്കെതിരെ നടത്തുന്ന റെയ്ഡിനെതിരായ ഇന്ത്യാ മുന്നണിയുടെ പരാതിയില്‍ ഇടപെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍. അന്വേഷണ ഏജന്‍സികളുടെ തെരഞ്ഞെടുപ്പ് കാലത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കാനാണ് തീരുമാനം. മാര്‍ഗനിര്‍ദേശങ്ങളുടെ കരട് ഉടന്‍ തയ്യാറാക്കും. 

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌റിവാളിന്റെ അറസ്റ്റിനു പിന്നാലെയാണ് ഇന്ത്യാ സഖ്യം അന്വേഷണ ഏജന്‍സികള്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. പരിശോധനയ്‌ക്കെന്ന രീതിയില്‍ ഔദ്യോഗിക വസതിയിലെത്തിയാണ് കെജ്‌റിവാളിനെ അറസ്റ്റ് ചെയ്തത്. ഒപ്പം ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് ദീര്‍ഘകാലത്തേക്ക് അടച്ചിടാന്‍ നിര്‍ദേശം നല്‍കി. ബാരിക്കേഡ് വച്ച് വഴികളടച്ചു. തൃണമൂല്‍ എംപി മഹുവ മൊയ്ത്രയുടെ വസതിയില്‍ സി ബി ഐ റെയ്ഡ് നടത്തി. ഒരു പകല്‍ മുഴുവന്‍ പരിശോധിച്ചിട്ടും ഒന്നും കണ്ടെത്താനായില്ല. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രതിപക്ഷത്തെ നേതാക്കളെ മാത്രം ഉന്നംവെച്ചുളള ഇഡി, സി ബി ഐ അടക്കമുളള അന്വേഷണ ഏജന്‍സികളുടെ നീക്കം പരിശോധിക്കപ്പെടേണ്ടതാണ്. ഇക്കാര്യത്തില്‍ അന്വേഷണ ഏജന്‍സികള്‍ക്കും കേന്ദ്രസര്‍ക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കണമെന്നാണ് ഇന്ത്യാ സഖ്യത്തിന്റെ ആവശ്യം. ഇതേത്തുടര്‍ന്നാണ് അന്വേഷണ ഏജന്‍സികളുടെ തെരഞ്ഞെടുപ്പ് കാലത്തെ പ്രവര്‍ത്തനങ്ങളില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചത്.

Contact the author

National Desk

Recent Posts

Web Desk 5 hours ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 day ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 5 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 5 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 5 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 5 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More