കെജ്‌റിവാളിന്റെ അറസ്റ്റിനെതിരെ ഇന്ത്യാ മുന്നണിയുടെ മഹാറാലി മാര്‍ച്ച് 31-ന്

ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌റിവാളിനെ ഇഡി അറസ്റ്റ് ചെയ്തതിനെതിരെ മഹാറാലി സംഘടിപ്പിക്കാനൊരുങ്ങി ഇന്ത്യാ സഖ്യം. മാര്‍ച്ച 31-ന് ഡല്‍ഹിയിലെ രാംലീല മൈതാനിയിലാണ് റാലി സംഘടിപ്പിക്കുക. ഇന്ത്യാ സഖ്യം സംയുക്തമായി വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. രാജ്യത്ത് നരേന്ദ്രമോദിയുടെ ഏകാധിപത്യമാണ് നടക്കുന്നതെന്നും പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാനായി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുകയാണെന്നും ഡല്‍ഹി മന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു. 

'കെജ്‌റിവാളിനെ അറസ്റ്റ് ചെയ്തതിനെതിരെ ജനങ്ങള്‍ രോഷത്തിലാണ്. പ്രതിപക്ഷത്തെ നേതാക്കളെ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ വേട്ടയാടുകയാണ്. ജാര്‍ഖണ്ഡിലെ ഹേമന്ത് സോറന്‍ ആയാലും ബംഗാളിലെ തേജസ്വി യാദവായാലും എല്ലാവര്‍ക്കുമെതിരെ കളളക്കേസുകള്‍ ചുമത്തുകയാണ്. പെരുമാറ്റച്ചട്ടം നിലനില്‍ക്കെ എഎപിയുടെ ഡല്‍ഹി ആസ്ഥാനം സീല്‍ ചെയ്തു. കോണ്‍ഗ്രസിന്റെ അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും അവര്‍ക്ക് തെരഞ്ഞെടുപ്പ് പ്രചാരണം പോലും നടത്താന്‍ കഴിയാത്ത അവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്തു'- ഗോപാല്‍ റായ് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ജനാധിപത്യത്തെ സംരക്ഷിക്കാനുളള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദ് സിംഗ് ലൗലി പറഞ്ഞു. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി. ഇന്ത്യാ സഖ്യത്തിന്റെ മുതിര്‍ന്ന നേതാക്കളെല്ലാം റാലിയില്‍ പങ്കെടുക്കും. ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. പ്രതിപക്ഷത്തെ മുഖ്യമന്ത്രിമാരെ അറസ്റ്റ് ചെയ്യുന്നു. രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണ്'- അരവിന്ദ് സിംഗ് ലൗലി കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

Web Desk 2 hours ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 day ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 5 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More