ചെന്നൈ: തോല്‍ക്കുമെന്ന ഭയം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉറക്കം നഷ്ടപ്പെടുത്തിയെന്ന് ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്. തോല്‍വിയുടെ ഭയം മോദിയുടെ മുഖത്തും കണ്ണുകളിലും പ്രതിഫലിക്കുന്നുണ്ടെന്നും ഇനി ഭരണം കിട്ടില്ലെന്ന പേടി കാരണമാണ് പ്രതിപക്ഷത്തുളള നേതാക്കളെ കളളക്കേസുകളില്‍ കുടുക്കി ജയിലിലടയ്ക്കുന്നതെന്നും എം കെ സ്റ്റാലിന് പറഞ്ഞു. തിരുച്ചിയില്‍ നടന്ന പരിപാടിക്കിടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യാ സഖ്യം അധികാരത്തിലെത്തിയാല്‍ പിഎം കെയേഴ്സ് ഫണ്ടിന്റെ അഴിമതികള്‍ പുറത്തുവിടുമെന്നും സ്റ്റാലിന് പറഞ്ഞു. അഴിമതി രഹിത സര്‍ക്കാരാണ് തങ്ങളുടേത് എന്ന് അവകാശപ്പെടുന്ന മോദി എന്തുകൊണ്ടാണ് ഇലക്ടറല്‍ ബോണ്ട് അഴിമതിയെക്കുറിച്ച് ഒരക്ഷരം മിണ്ടാത്തതെന്ന് അദ്ദേഹം ചോദിച്ചു.മോദി സര്‍ക്കാര്‍ തമിഴ്നാട്ടില്‍ ഒരു പദ്ധതി പോലും നടപ്പിലാക്കിയിട്ടില്ലെന്നും എല്ലാം ഇപ്പോഴും വാഗ്ദാനങ്ങള്‍ മാത്രമായി നില്‍ക്കുകയാണെന്നും സ്റ്റാലിന് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
'ജനങ്ങള്‍ തങ്ങള്‍ക്കെതിരെ തിരിഞ്ഞെന്ന് മനസിലാക്കിയ മോദി സര്‍ക്കാര്‍ അഴിമതികള്‍ മറയ്ക്കാന്‍ ക്രൂരമായ പ്രവര്‍ത്തികളാണ് ചെയ്തുകൊണ്ടിരിക്കുന്നത്. അരവിന്ദ് കെജ്റിവാളിന്റെ അറസ്റ്റ് തോല്‍വി ഭയത്തിന്റെ ലക്ഷണമാണ്. മനീഷ് സിസോദിയ 13 മാസമായി ജയിലിലാണ്. ഹേമന്ദ് സോറന്റെ അറസ്റ്റിന് പിന്നിലും ഇതേ ഭയം തന്നെയാണ്'- സ്റ്റാലിന് കൂട്ടിച്ചേര്‍ത്തു.