നീറ്റ് പരീക്ഷ നിരോധിക്കും, സിഎഎ നടപ്പാക്കില്ല; വാഗ്ദാനങ്ങളുമായി ഡിഎംകെ പ്രകടന പത്രിക

ചെന്നൈ : വമ്പന്‍ വാഗ്ദാനങ്ങളുമായി ഡിഎംകെയുടെ പ്രകടന പത്രിക. ബുധനാഴ്ച്ച മുഖ്യമന്ത്രി എംകെ സ്റ്റാലിനാണ് പാര്‍ട്ടിയുടെ പ്രകടന പത്രിക പുറത്തിറക്കിയത്. പുതുച്ചേരിക്ക് സംസ്ഥാന പദവി നല്‍കും, നീറ്റ് പരീക്ഷ നിരോധിക്കും തുടങ്ങിയ വാഗ്ദാനങ്ങളാണ് ഡിഎംകെയുടെ പ്രകടന പത്രികയിലുളളത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കുളള ഡിഎംകെയുടെ സ്ഥാനാര്‍ത്ഥി പട്ടികയും പുറത്തുവിട്ടു. 21 സ്ഥാനാര്‍ത്ഥികളുടെ പേരാണ് പ്രഖ്യാപിച്ചത്. കെ കനിമൊഴി, ദയാനിധി മാരന്‍, എ രാജ, ടി ആര്‍ ബാലു തുടങ്ങിയവരാണ്  പട്ടികയിലുളളത്. 12  പേര്‍ പുതുമുഖങ്ങളാണ്. 

പൗരത്വ ഭേദഗതി നിയമം, ഏക സിവില്‍ കോഡ്, ദേശീയ വിദ്യാഭ്യാസ നയം എന്നിവ സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് പ്രകടന പത്രികയില്‍ പറയുന്നു. സ്ത്രീകള്‍ക്ക് പ്രതിമാസം ആയിരം രൂപ, ദേശീയ പാതയിലെ ടോള്‍ ഗേറ്റുകള്‍ ഒഴിവാക്കും, പാചക വാതകം 500 രൂപയ്ക്കും പെട്രോള്‍ 75 രൂപയ്ക്കും ഡീസല്‍ 65 രൂപയ്ക്കും ലഭ്യമാക്കും തുടങ്ങിയവയാണ് പ്രകടന പത്രികയിലെ മറ്റ് വാഗ്ദാനങ്ങള്‍. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'തെരഞ്ഞെടുപ്പിനു മുന്‍പ് പ്രകടന പത്രിക തയ്യാറാക്കുന്നതും പറയുന്ന കാര്യങ്ങള്‍ തുടര്‍ന്ന് ചെയ്യുന്നതും ഡിഎംകെയാണ്. അതാണ് ഞങ്ങളുടെ നേതാക്കള്‍ ഞങ്ങളെ പഠിപ്പിച്ചത്. ഞങ്ങള്‍ സംസ്ഥാനത്തുടനീളം പോയി ജനങ്ങളെ കണ്ടു. കാര്യങ്ങള്‍ മനസിലാക്കി. ഇത് ഡിഎംകെയുടെ പ്രകടന പത്രിക മാത്രമല്ല, ജനങ്ങളുടെ പ്രകടന പത്രികയുമാണ്. 2014-ല്‍ ബിജെപി അധികാരത്തിലെത്തിയപ്പോള്‍ ഇന്ത്യയെ തകര്‍ത്തു. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടില്ല. ഞങ്ങള്‍ ഇന്ത്യാ സഖ്യം രൂപീകരിച്ചു. 2024-ല്‍ ഞങ്ങള്‍ സര്‍ക്കാര്‍ രൂപീകരിക്കും'- എംകെ സ്റ്റാലിന്‍ പറഞ്ഞു.

സംസ്ഥാനത്ത് ഇന്ത്യാ സഖ്യമാണ് മത്സരിക്കുന്നത്. ഡിഎംകെ 21 സീറ്റുകളിലും കോണ്‍ഗ്രസ് 10 സീറ്റുകളിലും മത്സരിക്കും. സിപിഎം, സി പി ഐ, വി സി കെ എന്നീ പാര്‍ട്ടികള്‍ രണ്ടുവീതം സീറ്റുകളിലും എം ഡി എം കെ, മുസ്ലീം ലീഗ്, കെ എം ഡി കെ എന്നിവര്‍ ഓരോ സീറ്റുകളിലും മത്സരിക്കാനാണ് ധാരണ.

Contact the author

National Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 weeks ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 weeks ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More