സുരേഷ് ഗോപിയെ അനുഗ്രഹിച്ച് കിട്ടുന്ന പത്മഭൂഷൺ വേണ്ടെന്ന് കലാമണ്ഡലം ഗോപിയാശാൻ

തൃശൂര്‍:  ബന്ധം മുതലെടുത്ത് പലരും സുരേഷ് ഗോപിക്കുവേണ്ടി അച്ഛനെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന ആരോപണവുമായി കലാമണ്ഡലം ഗോപി ആശാന്റെ മകന്‍ രഘുരാജ്. സുരേഷ് ഗോപിക്കുവേണ്ടി പല വി ഐ പികളും കലാമണ്ഡലം ഗോപിയെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ആ ഗോപിയല്ല ഈ ഗോപിയെന്ന് മനസിലാക്കണമെന്നും രഘുരാജ് പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. 'സുരേഷ് ഗോപി നാളെ വരുമെന്നും അനുഗ്രഹിക്കണമെന്നും പറഞ്ഞ് ഒരു ഡോക്ടര്‍ വിളിച്ചു. അച്ഛന്‍ അവരുടെ ആവശ്യം നിരസിച്ചപ്പോള്‍ പത്മഭൂഷന്‍ വാഗ്ദാനം ചെയ്തു. എന്നാല്‍ അങ്ങനെയുളള പത്മഭൂഷന്‍ വേണ്ടെന്നാണ് അച്ഛന്‍ പറഞ്ഞത്- രഘുരാജ് പറഞ്ഞു. 

'സുരേഷ് ഗോപിക്കുവേണ്ടി പല വി ഐപികളും അച്ഛനെ സ്വാധീനിക്കാന്‍ നോക്കുന്നു. ആ ഗോപിയല്ല ഈ ഗോപിയെന്ന് മാത്രം മനസിലാക്കുക. വെറുതെ  ഉളള സ്‌നേഹവും ബഹുമാനവും കളയരുത്. പലരും സ്‌നേഹം നടിച്ച് സഹായിക്കുന്നത് ഇതിനാണ് എന്ന് ഇന്നാണ് മനസിലായത്. എല്ലാവര്‍ക്കും രാഷ്ട്രീയമുണ്ട്. അത് താല്‍ക്കാലിക ലാഭത്തിനല്ല. നെഞ്ചില്‍ ആഴ്ന്നിറങ്ങിയതാണ്. നിങ്ങളോടുളള ബഹുമാനം മുതലാക്കാന്‍ നോക്കരുത്. പ്രശസ്തനായ ഒരു ഡോക്ടര്‍ വിളിച്ച് പറയുന്നു നാളെ അങ്ങോട്ട് വരുന്നുണ്ട് സുരേഷ് ഗോപിയെ അനുഗ്രഹിക്കണം എന്ന്. അച്ഛന് മറുത്തൊന്നും പറയാനാകാത്ത ഡോക്ടര്‍. അച്ഛന്‍  എന്നോട് പറയാന്‍ പറഞ്ഞു. ഞാന്‍ സാറെ വിളിച്ച് പറഞ്ഞു. ഞാന്‍ പറഞ്ഞു. എന്നോട് പറയാന്‍ നിങ്ങളാരാ അസുഖം വന്നപ്പോള്‍ ഞാനേ ഉണ്ടായിരുന്നുളളു എന്ന്. അത് മുതലെടുക്കാന്‍ വരരുത് എന്ന് ഞാന്‍ പറഞ്ഞു.  അച്ഛന്‍ വിളിച്ച് വരേണ്ട എന്ന് പറഞ്ഞു. അപ്പോള്‍ ഡോക്ടര്‍ ആശാന് പത്മഭൂഷന്‍ കിട്ടണ്ടേ എന്ന്. ഇനിയും ആരും ബിജെപിക്കും കോണ്‍ഗ്രസിനും വേണ്ടി ഈ വീട്ടില്‍ കയറി സഹായിക്കേണ്ട. ഇതൊരു  അപേക്ഷയായി കണ്ടാല്‍ മതി'- എന്നാണ് രഘുരാജ് ഫേസ്ബുക്കില്‍ കുറിച്ചത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കുറിപ്പ് വലിയ ചര്‍ച്ചയായതോടെ അദ്ദേഹം പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു. സ്‌നേഹം കൊണ്ട് ചൂഷണം ചെയ്യരുത് എന്ന് പറയാന്‍ വേണ്ടി മാത്രമാണ് പോസ്റ്റിട്ടതെന്നും ആ ചര്‍ച്ച അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 20 hours ago
Keralam

ഇങ്ങനെ 'രക്തസാക്ഷികളെ' ഉണ്ടാക്കുന്നത് അപമാനം- സി ദിവാകരന്‍

More
More
Web Desk 23 hours ago
Keralam

ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടവര്‍ക്കുളള 'സ്മൃതി മണ്ഡപം' : എം വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും

More
More
Web Desk 1 day ago
Keralam

ഇപി ജയരാജന്‍ വധശ്രമക്കേസ്; കെ സുധാകരനെ കുറ്റവിമുക്തനാക്കി കോടതി

More
More
Web Desk 2 days ago
Keralam

ജാതീയ അധിക്ഷേപം; സത്യഭാമയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

More
More
Web Desk 2 days ago
Keralam

തലസ്ഥാന നഗരമുള്‍പ്പെടെ വെളളത്തില്‍ മുങ്ങി; ദേശീയപാതാ നിര്‍മ്മാണം അശാസ്ത്രീയമെന്ന് വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

സംസ്ഥാനത്തെ തദ്ദേശ വാര്‍ഡുകളില്‍ ഒരു വാര്‍ഡ് കൂടും; ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

More
More