ബിജെപി അവഹേളിക്കുകയാണെങ്കില്‍ ഞങ്ങള്‍ക്കൊപ്പം വരൂ, മന്ത്രിയാക്കാം; നിതിന്‍ ഗഡ്കരിയോട് ഉദ്ധവ് താക്കറെ

മുംബൈ: മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ നിതിന്‍ ഗഡ്കരിയോട് ബിജെപി വിട്ട് തന്റെ പാര്‍ട്ടിയില്‍ ചേരാന്‍ ആവശ്യപ്പെട്ട് ശിവസേന (യുടിബി) നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ. അവഹേളിക്കപ്പെടുന്നതായി തോന്നിയാല്‍ ഉടന്‍ ബിജെപി വിട്ട് മഹാവികാസ് അഘാഡിയില്‍ ചേരണമെന്നും തങ്ങളുടെ പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ ഉറപ്പായും ഗഡ്കരിയെ മന്ത്രിയാക്കുമെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. മഹാരാഷ്ട്രയിലെ യവത്മാല്‍ ജില്ലയില്‍ നടന്ന റാലിക്കിടെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നാല് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് ഉദ്ധവ് നിതീഷിനോട് ബിജെപി വിടാന്‍ ആവശ്യപ്പെടുന്നത്. 

'രണ്ട് ദിവസം മുന്‍പ് നിതീഷിനോട് പറഞ്ഞത് ഞാന്‍ വീണ്ടും ആവര്‍ത്തിക്കുകയാണ്. ഒരുകാലത്ത് അഴിമതി ആരോപണത്തിന്റെ പേരില്‍ ബിജെപി ലക്ഷ്യമിട്ടിരുന്ന മുന്‍ കോണ്‍ഗ്രസ് നേതാവ് കൃപാശങ്കര്‍ സിംഗിനെപ്പോലുളളവര്‍ പോലും സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ ഇടംപിടിച്ചു. എന്നാല്‍ ഗഡ്കരിയുടെ പേര് പട്ടികയിലില്ല. അപമാനിക്കപ്പെട്ടുവെന്ന് തോന്നിയാല്‍ ഗഡ്കരി ബിജെപി വിട്ട് മഹാവികാസ് അഘാഡിയില്‍ ചേരണം. ഞങ്ങള്‍ നിങ്ങളെ മത്സരിപ്പിക്കാം. നിങ്ങളുടെ വിജയം ഉറപ്പാക്കാം. ഞങ്ങളുടെ പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ ഉറപ്പായും നിങ്ങളെ മന്ത്രിയാക്കാം. സുപ്രധാന വകുപ്പ് തന്നെയാകും നല്‍കുക'-ഉദ്ധവ് താക്കറെ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഗഡ്കരി മഹാവികാസ് അഘാഡിയില്‍ ചേരണമെന്നും തങ്ങള്‍ മത്സരിപ്പിക്കാമെന്നും നേരത്തെയും ഉദ്ധവ് താക്കറെ പറഞ്ഞിരുന്നു. ഗഡ്കരി തങ്ങളുടെ മുതിര്‍ന്ന നേതാവാണെന്നും മഹാരാഷ്ട്രയിലെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ആദ്യ പേര് അദ്ദേഹത്തിന്റേതു തന്നെ ആയിരിക്കുമെന്നും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് പ്രതികരിച്ചു. ഉദ്ധവിന്റെ വാഗ്ദാനം തെരുവില്‍ കഴിയുന്നവര്‍ യുഎസ് പ്രസിഡന്റാക്കാം എന്ന് വാഗ്ദാനം നല്‍കുന്നത് പോലെയാണെന്നും ഫട്‌നാവിസ് പറഞ്ഞു.

Contact the author

National Desk

Recent Posts

Web Desk 19 hours ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 4 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More