മണിപ്പൂര്‍ കലാപം; അന്വേഷണ ഏജന്‍സികളോടും സര്‍ക്കാരിനോടും റിപ്പോര്‍ട്ട് തേടി സുപ്രീംകോടതി

ഗുവാഹത്തി: മണിപ്പൂര്‍ കലാപത്തില്‍ സര്‍ക്കാരിനോടും അന്വേഷണ ഏജന്‍സികളോടും റിപ്പോര്‍ട്ട് തേടി സുപ്രീംകോടതി. മണിപ്പൂര്‍ സര്‍ക്കാരിനോടും സി ബി ഐയോടും എന്‍ ഐ എയോടുമാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടത്. ചീഫ് ജസ്റ്റിഡ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് നിര്‍ദേശം. രണ്ടാഴ്ച്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഉത്തരവ്. കേസന്വേഷണവുമായി ബന്ധപ്പെട്ട്  വ്യക്തത തേടിക്കൊണ്ടുളള സ്‌പെഷ്യല്‍ ജഡ്ജ്, സി ബി ഐ, എന്‍ ഐ എ എന്നിവരുടെ കത്ത് ചൂണ്ടിക്കാട്ടിയുളള അസം രജിസ്ട്രാര്‍ ജനറലിന്റെ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. 

കുറ്റപത്രം സമര്‍പ്പിച്ച ശേഷം വിചാരണ അസമില്‍ തന്നെ നടത്തണം എന്നുണ്ടോ?, കുറ്റകൃത്യം ചെയ്ത സമയത്ത് പ്രായപൂര്‍ത്തിയാകാത്തവരുടെ കാര്യത്തില്‍ എന്തൊക്കെ നടപടിക്രമങ്ങള്‍ പാലിക്കണം തുടങ്ങിയ ചോദ്യങ്ങളാണ് ഹര്‍ജിയിലുണ്ടായിരുന്നത്. സി ബി ഐ അടക്കമുളള അന്വേഷണ ഏജന്‍സികള്‍ ഉടന്‍ അന്വേഷണത്തിന്റെ പുരോഗതി അറിയിക്കണമെന്നും എത്ര കേസുകളെടുത്തിട്ടുണ്ടെന്ന് വ്യക്തമാക്കണമെന്നും കോടതി ഉത്തരവിട്ടു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

2023 മെയ് മൂന്നിനാണ് മണിപ്പൂരില്‍ കലാപം ആരംഭിച്ചത്. മെയ്‌തേയി വിഭാഗത്തിന് പട്ടികജാതി- പട്ടിക വര്‍ഗ പദവി നല്‍കുന്നത് സംബന്ധിച്ച മണിപ്പൂര്‍ ഹൈക്കോടതിയുടെ വിവാദ ഉത്തരവാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മെയ്‌തേകി-കുകി വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. കലാപകാരികള്‍ ഗ്രാമങ്ങള്‍ക്കും വീടുകള്‍ക്കും തീയിട്ടു. സ്ത്രീകളെ കൂട്ടബലാത്സംഗത്തിനിരയാക്കി. കുട്ടികളെ രക്ഷിതാക്കള്‍ ക്യാംപുകളില്‍ ഉപേക്ഷിച്ചു. ഇപ്പോഴും അമ്പതിനായിരത്തിലേറെ പേര്‍ ദുരിതാശ്വാസ ക്യാംപുകളിലാണ് കഴിയുന്നത്. സംസ്ഥാനത്ത് സംഘര്‍ഷം തുടരുകയാണ്.

Contact the author

National Desk

Recent Posts

Web Desk 5 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More