'മക്കള്‍ പോകുന്നത് വല്യ കാര്യമില്ല, ബാപ്പമാര്‍ പോകുമ്പോള്‍ നോക്കിയാല്‍ മതി'- പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നതില്‍ പ്രതികരണവുമായി മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ബിജെപിയിലേക്ക് പോകാനുളള പത്മജയുടെ തീരുമാനം അപമാനകരമാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പത്മജയുടെ പോക്ക് യുഡിഎഫിന് കോട്ടമുണ്ടാക്കില്ലെന്നും നേട്ടമേ ഉണ്ടാക്കുകയുളളുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം സംഭവങ്ങള്‍ക്കൊന്നും രാഷ്ട്രീയ കേരളം വലിയ പ്രാധാന്യം നല്‍കില്ലെന്നും പിതാക്കന്മാരെടുക്കുന്ന രാഷ്ട്രീയ നിലപാടിനെ ഇല്ലാതാക്കുന്ന തീരുമാനങ്ങള്‍ മക്കളെടുത്താല്‍ ജനങ്ങള്‍ അവരുടെ മണ്ടത്തരം എന്ന നിലയിലേ അതിനെ കാണൂവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പത്മജ ബിജെപിയിലേക്ക് പോയത് യുഡിഎഫിനെ ഏതെങ്കിലും രീതിയില്‍ ബാധിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 'ഇങ്ങനെയാവുമ്പോ ഗുണം ചെയ്യുമെന്നാണ് തോന്നുന്നത്. കോണ്‍ഗ്രസ് ഈ സാഹചര്യത്തെ വളരെ ധൈര്യപൂര്‍വ്വം നേരിടുകയാണ്. സ്വാഭാവികമായും കോട്ടമല്ല, നേട്ടമാണ് ഉണ്ടാകാന്‍ പോവുന്നത്. പോകാനുളള അവരുടെ തീരുമാനം അപമാനകരമാണ്. അതിനെ നേരിടാനുളള കോണ്‍ഗ്രസിന്റെ തീരുമാനത്തെ ധീരമായ നീക്കമായാണ് ജനങ്ങള്‍ കാണുക. മക്കള്‍ പോകുന്നതൊന്നും വലിയ കാര്യമല്ല. ബാപ്പമാര്‍ പോകുമ്പോള്‍ നോക്കിയാല്‍ മതി. മക്കള്‍ക്കെന്താ കാര്യം. മക്കളൊക്കെ വേറെയല്ലേ. മക്കള്‍ മക്കളായിട്ട് നേട്ടങ്ങളുണ്ടാക്കണം. ബാപ്പാന്റെ കെയര്‍ഓഫില്‍ മകന്‍ പോവുക, മകള്‍ പോവുക. അതിനൊന്നും രാഷ്ട്രീയ കേരളം വലിയ പ്രാധാന്യം കല്‍പ്പിക്കില്ല. പിതാക്കന്മാരെടുക്കുന്ന രാഷ്ട്രീയ നിലപാടിനെ ഇല്ലാതാക്കുന്ന തീരുമാനം മക്കളെടുത്താല്‍ അതിനെ ജനങ്ങള്‍ ഉള്‍ക്കൊളളുമോ?അത് അവരുടെ മണ്ടത്തരം എന്ന നിലയിലേ ജനം കാണൂ'- കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

തെരഞ്ഞെടുപ്പ് തോല്‍വി ഭയന്നാണ് മോദി കന്യാകുമാരിയില്‍ ധ്യാനമിരിക്കാന്‍ പോയത്- കെ മുരളീധരന്‍

More
More
Web Desk 3 weeks ago
Keralam

അമ്പാന്‍ സ്റ്റൈലില്‍ കാര്‍ 'സ്വിമ്മിംഗ് പൂളാക്കി' യൂട്യൂബർ ; ലൈസന്‍സ് റദ്ദാക്കി ആര്‍ടിഒ

More
More
Web Desk 3 weeks ago
Keralam

രാജ്യസഭയിലേക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി; പുതുമുഖങ്ങള്‍ പരിഗണനയിലുണ്ടെന്ന് സാദിഖലി തങ്ങള്‍

More
More
Web Desk 3 weeks ago
Keralam

മാംസത്തിനു പിന്നാലെ സംസ്ഥാനത്ത് പച്ചക്കറി വിലയും കുതിക്കുന്നു

More
More
Web Desk 3 weeks ago
Keralam

കേരളത്തില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് ജൂണ്‍ 25-ന്

More
More
Web Desk 3 weeks ago
Keralam

റഫയിലെ അഭയാര്‍ത്ഥി ക്യാംപിനുനേരെ ഇസ്രായേല്‍ ആക്രമണം; 40 പേര്‍ കൊല്ലപ്പെട്ടു

More
More