പത്മജയെ ബിജെപിയിലെത്തിക്കാന്‍ ഇടനിലക്കാരനായത് ലോക്‌നാഥ് ബെഹ്‌റ- കെ മുരളീധരന്‍

കോഴിക്കോട്: പത്മജാ വേണുഗോപാലിനെ ബിജെപിയിലെത്തിക്കാന്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത് മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായിരുന്ന ബെഹ്‌റയ്ക്ക് അന്നുമുതല്‍ കുടുംബവുമായും പത്മജയുമായും നല്ല ബന്ധമുണ്ടായിരുന്നെന്നും ബെഹ്‌റയാണ് ബിജെപിക്കായി ചരടുവലി നടത്തിയതെന്നും മുരളീധരന്‍ ആരോപിച്ചു. 

'പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും മുഖ്യമന്ത്രി പിണറായി വിജയനുമായുമൊക്കെ ബെഹ്‌റയ്ക്ക് നല്ല ബന്ധമാണുളളത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായിരുന്ന കാലം മുതല്‍ ബെഹ്‌റയ്ക്ക് എന്റെ കുടുംബവുമായി ബന്ധമുണ്ട്. ആ ബന്ധം ബിജെപിക്കാര്‍ ഉപയോഗിച്ചുകാണും. പത്മജ ബിജെപിയില്‍ പോകുമെന്ന് വാര്‍ത്ത ടിവിയില്‍ കണ്ടപ്പോള്‍ തന്നെ ഞാന്‍ അവരെ വിളിച്ചു. പക്ഷെ കിട്ടിയില്ല. പിന്നീട് ബിജെപിയില്‍ പോകുന്നില്ലെന്ന് ഫേസ്ബുക്ക് പോസ്റ്റ് കണ്ടപ്പോഴും വിളിച്ചു. അപ്പോഴും കിട്ടിയില്ല. പിന്നീട് സംശയിച്ചതുപോലെ സംഭവിച്ചു'- കെ മുരളീധരന്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നേമത്ത് സിറ്റിംഗ് സീറ്റ് നഷ്ടപ്പെട്ടതു മുതല്‍ ബിജെപിക്ക് തന്നോട് പകയുണ്ടെന്നും പത്മജയെ ബിജെപിയിലെത്തിച്ച് കണക്കുതീര്‍ക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും മുരളീധരന്‍ പറഞ്ഞു. പത്മജ ബിജെപിയ്ക്കുവേണ്ടി പ്രചാരണത്തിനിറങ്ങിയാല്‍ കോണ്‍ഗ്രസിന് ജോലി എളുപ്പമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

തെരഞ്ഞെടുപ്പ് തോല്‍വി ഭയന്നാണ് മോദി കന്യാകുമാരിയില്‍ ധ്യാനമിരിക്കാന്‍ പോയത്- കെ മുരളീധരന്‍

More
More
Web Desk 3 weeks ago
Keralam

അമ്പാന്‍ സ്റ്റൈലില്‍ കാര്‍ 'സ്വിമ്മിംഗ് പൂളാക്കി' യൂട്യൂബർ ; ലൈസന്‍സ് റദ്ദാക്കി ആര്‍ടിഒ

More
More
Web Desk 3 weeks ago
Keralam

രാജ്യസഭയിലേക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി; പുതുമുഖങ്ങള്‍ പരിഗണനയിലുണ്ടെന്ന് സാദിഖലി തങ്ങള്‍

More
More
Web Desk 3 weeks ago
Keralam

മാംസത്തിനു പിന്നാലെ സംസ്ഥാനത്ത് പച്ചക്കറി വിലയും കുതിക്കുന്നു

More
More
Web Desk 3 weeks ago
Keralam

കേരളത്തില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് ജൂണ്‍ 25-ന്

More
More
Web Desk 3 weeks ago
Keralam

റഫയിലെ അഭയാര്‍ത്ഥി ക്യാംപിനുനേരെ ഇസ്രായേല്‍ ആക്രമണം; 40 പേര്‍ കൊല്ലപ്പെട്ടു

More
More