'ഫലസ്തീനികളുടെ ഓര്‍മ്മയില്‍ നിങ്ങള്‍ അനശ്വരനായി തുടരും'; യുഎസ് സൈനികന്റെ ആത്മഹത്യയില്‍ ഹമാസ്

ജെറുസലേം: വാഷിംഗ്ടണിലെ ഇസ്രായേല്‍ എംബസിക്കു മുന്നില്‍ സ്വയം തീ കൊളുത്തി മരിച്ച അമേരിക്കന്‍ സൈനികന്‍ ആരോണ്‍ ബുഷ്‌നെലിന് അനുശോചനമറിയിച്ച് ഹമാസ്. ആരോണ്‍ ഫലസ്തീന്‍ ജനതയുടെയും ലോകത്തെ സ്വതന്ത്ര്യരായ ജനങ്ങളുടെയും ഓര്‍മ്മയില്‍ അനശ്വരനായി തുടരുമെന്ന് ഹമാസ് പറഞ്ഞു. ആരോണിന്റെ മരണത്തിന് യുഎസ് പ്രസിഡന്റ് ജോ ബൈഡനാണ് പൂര്‍ണ്ണ ഉത്തരവാദിത്തമെന്നും ആസൂത്രിത വംശഹത്യക്ക് കൂട്ടുനില്‍ക്കുന്ന അമേരിക്കയുടെ നയത്തിനെതിരെ ജനങ്ങളുടെ പ്രതിഷേധം ഉയരുന്നതിന്റെ തെളിവാണിതെന്നും ഹമാസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. 

'നമ്മുടെ ജനങ്ങളോടും അവരുടെ ന്യായമായ ലക്ഷ്യത്തോടുമുളള ആഗോള മാനുഷിക ഐക്യദാര്‍ഢ്യത്തിന്റെ പ്രതീകമാണ് അദ്ദേഹം. മാനുഷിക മൂല്യങ്ങളുടെയും അടിച്ചമര്‍ത്തപ്പെട്ട ഫലസ്തീന്‍ ജനതയുടെയും സംരക്ഷകനായ ആരോണ്‍ ബുഷ്‌നെല്‍ തന്റെ പേര് അനശ്വരമാക്കി. അദ്ദേഹം എന്നും ഫലസ്തീന്‍ ജനതയുടെയും ലോകത്തെ സ്വതന്ത്ര്യരായ ജനങ്ങളുടെയും ഓര്‍മ്മയില്‍ അനശ്വരനായി തുടരും'- ഹമാസ് പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഗാസയില്‍ ഇസ്രായേല്‍ മാസങ്ങളായി തുടരുന്ന ആസൂത്രിത വംശഹത്യയില്‍ പ്രതിഷേധിച്ചാണ് യുഎസ് വ്യോമസേന ഉദ്യോഗസ്ഥന്‍ ആരോണ്‍ ബുഷ്‌നെല്‍ (25) സ്വയം തീ കൊളുത്തി ജീവനൊടുക്കിയത്. 'ഞാന്‍ ഈ  വംശഹത്യയില്‍ പങ്കാളിയല്ല. ഞാന്‍  അങ്ങേയറ്റം തീവ്രമായ ഒരു പ്രതിഷേധത്തില്‍ ഏര്‍പ്പെടാന്‍ പോവുകയാണ്. എന്നാല്‍ ഫലസ്തീനികള്‍ ഇസ്രായേല്‍ അധിനിവേശത്തില്‍ അനുഭവിക്കുന്ന ദുരിതവുമായി താരതമ്യം ചെയ്താല്‍ എന്റേത് ഒട്ടും തീവ്രമല്ല. ഫലസ്തീനെ സ്വതന്ത്ര്യമാക്കൂ'- എന്ന് പറഞ്ഞാണ് ആരോണ്‍ സ്വയം തീ കൊളുത്തിയത്. പ്രതിഷേധം ലൈവ് സ്ട്രീം ചെയ്തിരുന്നു.

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More