ലോക്‌സഭാ തെരഞ്ഞെടുപ്പ്; സിപിഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കുളള സിപിഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് എകെജി സെന്ററില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തുവിട്ടത്. എല്‍ഡിഎഫില്‍ സിപിഎമ്മിനുളള 15 സീറ്റുകളിലേക്കുളള സ്ഥാനാര്‍ത്ഥികളുടെ പേരാണ് പ്രഖ്യാപിച്ചത്. ഒരു പൊളിറ്റ് ബ്യുറോ അംഗം, നാല് കേന്ദ്രകമ്മിറ്റിയംഗങ്ങള്‍, ഒരു മന്ത്രി, ഒരു രാജ്യസഭാ എംപി, മൂന്ന് എംഎല്‍എമാര്‍, മൂന്ന് ജില്ലാ സെക്രട്ടറിമാര്‍ എന്നിവരാണ് മത്സര രംഗത്തുളളത്. 

നിലവില്‍ കൊല്ലം എംഎല്‍എയായ എം മുകേഷാണ് ഇത്തവണ സിപിഎമ്മിന്റെ കൊല്ലം ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി. മുന്‍ മന്ത്രിയും പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗവുമായ തോമസ് ഐസക്  പത്തനംതിട്ടയിലും എ എം ആരിഫ് എംപി ആലപ്പുഴയിലും ജനവിധി തേടും. ഇടുക്കിയില്‍ എംപി ജോയ്‌സ്, എറണാകുളത്ത് കെ ജെ ഷൈന്‍, ചാലക്കുടിയില്‍ സി രവീന്ദ്രനാഥ്, പാലക്കാട് എ വിജയരാഘവന്‍, ആലത്തൂര്‍ കെ രാധാകൃഷ്ണന്‍, പൊന്നാനി കെ എസ് ഹംസ, മലപ്പുറം വി വസീഫ്, കോഴിക്കോട് എളമരം കരീം, വടകര കെ കെ ശൈലജ, കണ്ണൂര്‍ എംവി ജയരാജന്‍, കാസര്‍കോഡ് എംവി ബാലകൃഷ്ണന്‍  എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കഴിഞ്ഞ ദിവസം സി പി ഐയും കേരളാ കോണ്‍ഗ്രസ് എമ്മും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരത്ത് പന്ന്യം രവീന്ദ്രനും മാവേലിക്കരയില്‍ സി എ അരുണ്‍ കുമാറും തൃശൂരില്‍ വി എസ് സുനില്‍ കുമാറും വയനാട്ടില്‍ ആനി രാജയുമാണ് മത്സരിക്കുക. കേരളാ കോണ്‍ഗ്രസ് നേതാവ് തോമസ് ചാഴിക്കാടനാണ് കോട്ടയത്ത് മത്സരിക്കുന്നത്. ഇതോടെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുളള ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പൂര്‍ത്തിയായി.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More