ടിപി ചന്ദ്രശേഖരന്റെ പേര് പറഞ്ഞ് വടകരയിലെ വികസനപ്രവര്‍ത്തനങ്ങള്‍ തടയരുത്- കെ കെ ശൈലജ

കോഴിക്കോട്: ടി പി ചന്ദ്രശേഖരന്റെ പേരുപറഞ്ഞ് വടകരയിലെ വികസനപ്രവര്‍ത്തനങ്ങള്‍ തടയരുതെന്ന് മുന്‍ ആരോഗ്യമന്ത്രിയും വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ കെ കെ ശൈലജ. ടി പി വധക്കേസിലെ പ്രതികള്‍ ശിക്ഷിക്കപ്പെടണമെന്നും അതിന്റെ പേരില്‍ മണ്ഡലത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ തടയരുതെന്നും ശൈലജ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു അവരുടെ പ്രതികരണം. 

'ടി പി വധക്കേസ് നാടിനെ വിഷമിപ്പിച്ചിട്ടുണ്ട്. പ്രതികള്‍ ശിക്ഷിക്കപ്പെടണം. അതിന്റെ പേരില്‍ മണ്ഡലത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ തടയരുത്. വടകര ഇക്കുറി എല്‍ഡിഎഫിനൊപ്പം നില്‍ക്കും. മുഴുവന്‍ സീറ്റുകളിലും വിജയിക്കാനുളള പരിശ്രമമാണ് നടത്തുന്നത്. 15 സീറ്റ് ഉറപ്പാക്കും. ആരോഗ്യമന്ത്രിയായിരുന്നപ്പോള്‍ ജനങ്ങള്‍ക്കുണ്ടായിരുന്ന സ്‌നേഹം വോട്ടായി മാറും'- കെ കെ ശൈലജ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വടകരയില്‍ ആര് സിപിഎം സ്ഥാനാര്‍ത്ഥിയായാലും കൊലപാതക രാഷ്ട്രീയത്തിനെതിരെ ജനം വോട്ടുചെയ്യുമെന്ന് നിലവിലെ വടകര എംപിയായ കെ മുരളീധരന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 'ടി പി വധക്കേസിലെ കോടതി വിധി ജനങ്ങള്‍ക്കു മുന്നിലുണ്ട്. കീഴ്‌ക്കോടതി വെറുതെ വിട്ട രണ്ട് സിപിഎമ്മുകാരെ കൂടി ഹൈക്കോടതി ശിക്ഷിക്കുകയാണ് ചെയ്തത്. പാര്‍ട്ടി വിട്ടു പുറത്തുപോയ ഒരാള്‍ക്കെതിരെയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒന്നും ചെയ്തിട്ടില്ല. എന്നാല്‍ ടിപിയെ  51 വെട്ട് വെട്ടിക്കൊന്നു. ഈ വ്യത്യാസം ജനങ്ങള്‍ക്കു മുന്നിലുണ്ട്'- എന്നാണ് കെ മുരളീധരന്‍ പറഞ്ഞത്.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More