മലപ്പുറം: മൂന്നാം സീറ്റ് ആവശ്യത്തില്‍ ലീഗ് ഉറച്ചുനില്‍ക്കുമെന്ന് ഇടി മുഹമ്മദ് ബഷീര്‍ എംപി. ഉഭയകക്ഷി ചര്‍ച്ചയിലും ലീഗ് വിട്ടുവീഴ്ച്ച ചെയ്യില്ലെന്നും ന്യായമായ കാര്യമാണ് ലീഗ് ആവശ്യപ്പെടുന്നതെന്നും ഇടി പറഞ്ഞു. സീറ്റ് ലഭിച്ചില്ലെങ്കില്‍ എന്ത് എന്ന ചര്‍ച്ചയിലേക്ക് ഇപ്പോള്‍ തന്നെ കടക്കുന്നത് അഭംഗിയാണെന്നും അതൊക്കെ പിന്നീട് തീരുമാനിക്കേണ്ട കാര്യമാണെന്നും ഇടി പറഞ്ഞു.
'വിട്ടുവീഴ്ച്ച ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണ്. മൂന്നാം സീറ്റ് ആവശ്യത്തില്‍ ലീഗ് ഉറച്ചുനില്‍ക്കും. ലീഗിന്റെ നിലപാടില്‍ മാറ്റമില്ല. ന്യായമായ കാര്യമാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. മൂന്നാം സീറ്റ് ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. ചര്‍ച്ചയില്‍ സീറ്റുണ്ടാകുമെന്ന് തന്നെയാണ് കരുതുന്നത്. സീറ്റില്ലെങ്കില്‍ എന്ത് എന്ന ചര്‍ച്ചയിലേക്ക് ഇപ്പോള്‍ കടക്കുന്നത് അഭംഗിയാണ്. ഒറ്റയ്ക്ക് മത്സരിക്കുന്ന തീരുമാനത്തിലേക്ക് പോയിട്ടില്ല. അതൊക്കെ പിന്നീട് തീരുമാനിക്കേണ്ട കാര്യമാണ്'- ഇടി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
കോണ്‍ഗ്രസും ലീഗും തമ്മിലുളള നിര്‍ണായക ഉഭയകക്ഷി യോഗം ഇന്ന് എറണാകുളത്ത് നടക്കും. കോണ്‍ഗ്രസില്‍ നിന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസനും ലീഗില്‍ നിന്ന് പി കെ കുഞ്ഞാലിക്കുട്ടി, ഇടി മുഹമ്മദ് ബഷീര്‍, പിഎംഎ സലാം, എംകെ മുനീര്‍ എന്നിവരുമാണ് യോഗത്തില്‍ പങ്കെടുക്കുക.