ബിജെപി 100 സീറ്റുപോലും തികയ്ക്കാനാകാതെ അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെടും- മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

ഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മൂന്നാം ഊഴം ഉണ്ടാകില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ. ബിജെപി 370 സീറ്റും എന്‍ഡിഎ 400 സീറ്റും നേടുമെന്ന് നരേന്ദ്ര മോദിയും അമിത് ഷായും ആവര്‍ത്തിക്കുന്നതിനിടെയാണ് ഖാർഗെയുടെ പ്രവചനം.  'ഇത്തവണ 400 സീറ്റ്‌' കടക്കുമെന്ന പ്രധാന മന്ത്രിയുടെ വാദത്തെ 'ഇത്തവണ അധികാരത്തില്‍ നിന്ന് പുറത്ത് എന്ന മറുവാദവുമായാണ് ഖാര്‍ഗെ നേരിട്ടത്. ഭാരത് ജോഡോ ന്യായ് യാത്രക്കിടെ അമേഠിയിലെ പൊതു സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'നരേന്ദ്ര മോദി ഏകാധിപതിയായി മാറുകയാണ്. ഞാന്‍ പാർലമെന്റിൽ സംസാരിക്കുമ്പോഴെല്ലാം മൈക്ക് ഓഫ് ചെയ്യുകയും ബിജെപിയുടെ അംഗങ്ങള്‍ സംസാരം തടസപ്പെടുത്തുകയും ചെയ്യാറുണ്ട്. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ ഇനിയൊരു തെരഞ്ഞെടുപ്പോ ജനാധിപ​ത്യമോ ഭരണഘടനയോ ഇന്ത്യയിലുണ്ടാകില്ല. 100 സീറ്റ്‌ പോലും തികയ്ക്കാതെ അവര്‍ തീര്‍ച്ചയായും അധികാരത്തിനു പുറത്തു പോകും'- ഖാര്‍ഗെ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മോദിയുടെ ഗ്യാരണ്ടി രാജ്യത്തെ കർഷകർക്കോ തൊഴിലാളികൾക്കോ ദളിതര്‍ക്കോ ആദിവാസികൾക്കോ അല്ല മറിച്ച് അദ്ദേഹത്തിന്റെ അതിസമ്പന്നരായ രണ്ടോ മൂന്നോ സുഹൃത്തുക്കൾക്ക് വേണ്ടി മാത്രമാണ്. അവരുടെയൊക്കെ കോടികൾ വരുന്ന വായ്പ്പകള്‍ എഴുതി തള്ളിയപ്പോള്‍ പാവം കര്‍ഷകര്‍ 12,000വും 13,000വും രൂപയുടെ വായ്പകള്‍ തിരിച്ചടയ്ക്കാനാകാതെ ജീവനൊടുക്കി. ധനികര്‍ക്ക് നികുതികളില്‍ ഇളവ് കൊടുത്തപ്പോള്‍ സാധാരണക്കാരുടേത് കൂട്ടിക്കൊണ്ടിരിക്കുന്നുവെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 weeks ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 weeks ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More