ലോക്‌സഭാ തെരഞ്ഞെടുപ്പ്; സഖ്യം സംബന്ധിച്ച തീരുമാനം ഉടനെന്ന് കമല്‍ ഹാസന്‍

ചെന്നൈ: വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിലെ സഖ്യം സംബന്ധിച്ച തീരുമാനം രണ്ടു ദിവസത്തിനകം അറിയിക്കുമെന്ന് മക്കൾ നീതിമയ്യം നേതാവും നടനുമായ കമൽ ഹാസൻ. നാളെ പാര്‍ട്ടിയുടെ ഏഴാം സ്ഥാപകദിമാണ്, അന്ന് ലോക്സഭ തെരഞ്ഞെടുപ്പ് സംബന്ധിച്ച പാര്‍ട്ടിയുടെ നിലപാട് പ്രഖ്യാപിക്കുമെന്നാണ് കമല്‍ ഹാസൻ പ്രഖ്യാപിച്ചിരിക്കുന്നത്.  തന്റെ ഏറ്റവും പുതിയ ചിത്രമായ 'തഗ് ലൈഫ്' ന്റെ  ചിത്രീകരണം പൂര്‍ത്തിയാക്കി ചെന്നൈയില്‍ എത്തിയപ്പോഴാണ് മക്കൾ നീതി മയ്യത്തിന്‍റെ നിലപാട് ഉടനെ അറിയിക്കാമെന്ന് അദ്ദേഹം പറഞ്ഞത്.

മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യത്തിന്റെ ഭാഗമാകുമെന്ന് കമല്‍ ഹാസന്‍ സൂചന നൽകിയിരുന്നു. തമിഴ്നാട്ടിൽ ഡിഎംകെയാണ് സഖ്യത്തെ നയിക്കുന്നത്. നാളത്തെ പ്രഖ്യാപനത്തോടൊപ്പം സ്റ്റാലിനുമായി സീറ്റ് വിഭജന ചര്‍ച്ച നടത്തുമെന്നും റിപ്പോർട്ടുണ്ട്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മക്കൾ നീതി മയ്യവുമായി സഹകരിക്കുമെന്ന് ഉദയനിധി സ്റ്റാലിനും നേരത്തെ വ്യക്തമാക്കിയിരുന്നു. ഡിഎംകെയുടെ പല നിലപാടുകളെയും  കമല്‍ ഹാസന്‍ അനുകൂലിക്കാറുണ്ട്. സ്റ്റാലിന്റെ സനാതന ധർമ്മത്തെ പറ്റിയുള്ള പരാമർശങ്ങള്‍ക്കൊപ്പമായിരുന്നു കമല്‍. ഇന്ത്യ മുന്നണിയുടെ ഭാഗമാകുന്നതോടെ മക്കൾ നീതി മയ്യകത്തിന് ഒരു ലോക്സഭ സീറ്റ്‌ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Contact the author

National Desk

Recent Posts

National Desk 8 hours ago
National

ബിജെപി ഇനി അധികാരത്തിലെത്തില്ല, ഇന്ത്യാ സഖ്യം 300 സീറ്റ് മറികടക്കും- മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

More
More
National Desk 1 day ago
National

ഒരാള്‍ 8 വോട്ട് ചെയ്ത സംഭവം; യുപിയിലെ ഇട്ടാവയില്‍ റീപോളിംഗ് പ്രഖ്യാപിച്ചു

More
More
National Desk 2 days ago
National

ബിജെപി വ്യാജമെന്ന് പറഞ്ഞ് ഇനി ആര്‍എസ്എസിനെ നിരോധിക്കും- ഉദ്ധവ് താക്കറെ

More
More
National Desk 2 days ago
National

മോദിക്കെന്താ പേടിയാണോ? ; വീണ്ടും സംവാദത്തിന് വിളിച്ച് രാഹുല്‍ ഗാന്ധി

More
More
National Desk 3 days ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
National Desk 3 days ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More