കാട്ടാന ആക്രമണം; കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് 15 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍

ബെംഗളൂരു: വയനാട് മാനന്തവാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍. കര്‍ണാടക വനം വകുപ്പ് മന്ത്രി ഈശ്വര്‍ ഖന്ദ്രയാണ് പ്രഖ്യാപനം നടത്തിയത്. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് കര്‍ണാടക വനം വകുപ്പ് തുരത്തി വിട്ട മോഴയാനയായ ബേലൂര്‍ മഖ്‌നയുടെ ആക്രമണത്തിനിരയായാണ്‌ അജീഷ് കൊല്ലപ്പെട്ടത്. 

നിലവില്‍ കര്‍ണാടക സര്‍ക്കാര്‍ സംസ്ഥാനത്ത് കാട്ടാനകളുടെ ആക്രമണത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെ കുടുംബത്തിന് നല്‍കുന്ന ധനസഹായമാണിത്‌. അജീഷിനെ ഒരു കര്‍ണാടകക്കാരനായി കണ്ടാണ്‌ ധനസഹായം പ്രഖ്യാപിച്ചതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയെ ഉദ്ധരിച്ച് വനംമന്ത്രി ഈശ്വര്‍ ഖന്ദ്ര പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഫെബ്രുവരി 10-നായിരുന്നു അജീഷ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. അജീഷിന്റെ കുടുംബത്തിന് 10 ലക്ഷം രൂപയും ഭാര്യയ്ക്ക് സ്ഥിരം ജോലിയും നല്കുമെന്നും മക്കളുടെ വിദ്യഭ്യാസ ചെലവ് ഏറ്റടുക്കുമെന്നുമായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ വാഗ്ദാനങ്ങള്‍. എന്നാല്‍ ഇതുവരെ ധനസഹായം ലഭിച്ചിട്ടില്ല എന്ന പരാതി ഉയരുന്നുണ്ട്. അജീഷിനെ കൊന്ന ആനയെ മയക്കുവെടിവെച്ച് പിടികൂടാന്‍ വനം വകുപ്പ് ശ്രമിച്ചെങ്കിലും ദൗത്യം വിജയിച്ചിട്ടില്ല. ആന കര്‍ണാടകയുടെ ഉള്‍വനത്തിലേക്ക് പ്രവേശിച്ച് അവിടെത്തന്നെ തുടരുകയാണ്.

Contact the author

Web Desk

Recent Posts

Web Desk 3 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 4 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More