ഗസയിലെ കൂട്ടക്കൊല ന്യായീകരിക്കാനാവില്ല; ഇസ്രായേലിനെതിരെ വത്തിക്കാന്‍ മുഖപത്രം

വത്തിക്കാന്‍ സിറ്റി: ഇസ്രായേല്‍ ഫലസ്തീനില്‍ നടത്തുന്ന ആക്രമണത്തിനെതിരെ കത്തോലിക്കാ സഭയുടെ ആഗോള മുഖപത്രമായ ഒസെര്‍വത്തോരെ റൊമാനോയുടെ എഡിറ്റോറിയല്‍. ഗസയിലെ കൂട്ടക്കൊലയെ ഒരിക്കലും ന്യായീകരിക്കാനാവില്ലെന്ന് എഡിറ്റോറിയലില്‍ പറയുന്നു. പരിശുദ്ധാത്മാവ് എന്നും ഇരകളുടെ പക്ഷത്താണെന്നും ഇസ്രായേല്‍ നടത്തുന്നത് തീവ്രവാദമാണെന്നും 'അരുംകൊല അവസാനിപ്പിക്കുക' എന്ന തലക്കെട്ടില്‍ ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ച എഡിറ്റോറിയലില്‍ പറയുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'ഒക്ടോബര്‍ ഏഴിന് നടന്ന ആക്രമണത്തോടുളള പ്രതിരോധം എന്ന പേരില്‍ ഗസയില്‍ കുട്ടികളടക്കം മുപ്പതിനായിരത്തിലധികം പേരെ കൊല ചെയ്തത് ന്യായീകരിക്കാനാവില്ല. ലോകമെമ്പാടുമുളള ജൂതന്മാര്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിക്കുന്നതിന് ഇസ്രായേലിന്റെ ഈ കൂട്ടക്കൊല പ്രേരകമാകുമെന്ന് റോം ആസ്ഥാനമായുളള ഹോളോകോസ്റ്റ് അതിജീവിത എഡിത്ത് ബ്രൂക്ക് പറഞ്ഞിട്ടുണ്ട്. പരിശുദ്ധാത്മാവ് എന്നും ഇരകള്‍ക്കൊപ്പമാണ്. ബന്ദികളാക്കപ്പെട്ട ഇസ്രായേലികളുടെയും ഗസയില്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട കുട്ടികളുടെയും നിരപരാധികളായ സാധാരണക്കാരുടെയും കൂടെയാണ് ദൈവം. നിരായുധരായ സാധാരണക്കാരാണ് യുദ്ധത്തിന്റെ ഇരകളെന്ന് മാര്‍പാപ്പ പറഞ്ഞിരുന്നു. ഇത് യുദ്ധമാണ്. തീവ്രവാദമാണ്'-എഡിറ്റോറിയല്‍ ഡയറക്ടര്‍ ആന്‍ഡ്രിയ ടര്‍ണിയല്ലി എഴുതിയ എഡിറ്റോറിയലില്‍ പറയുന്നു.

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More