ഡല്‍ഹി: ഇലക്ടറല്‍ ബോണ്ട് വിധിയില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാക്കള്‍. സുപ്രീംകോടതി വിധിയിലൂടെ നരേന്ദ്രമോദിയുടെ അഴിമതി തെളിയിക്കപ്പെട്ടെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. കൈക്കൂലിയും കമ്മീഷനും വാങ്ങുന്നതിനുളള മാധ്യമമാക്കി ബിജെപി ഇലക്ടറല്‍ ബോണ്ടുകളെ മാറ്റിയെന്നും ഇന്ന് അത് കോടതിയില്‍ തെളിയിക്കപ്പെട്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കാത്തിരുന്ന വിധിയെന്നായിരുന്നു എ ഐ സി സി ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശിന്റെ പ്രതികരണം. ഇലക്ടറല്‍ ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി വിധിയിലൂടെ വ്യക്തമായെന്നും വിവിപാറ്റ് കേസിലും സുപ്രീംകോടതിയുടെ ഇടപെടല്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇലക്ടറല്‍ ബോണ്ട് റദ്ദാക്കിയ കോടതിയുടെ നടപടിയെ ചരിത്രവിധിയെന്നാണ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വിശേഷിപ്പിച്ചത്. സിപിഎം നിലപാട് കോടതി അംഗീകരിച്ചെന്നും കളളപ്പണം വെളുപ്പിക്കാനുളള നീക്കമാണ് തടയപ്പെട്ടെന്നും യെച്ചൂരി പറഞ്ഞു. 'ആരാണ് പണം നല്‍കുന്നതെന്ന് ഉടന്‍ വ്യക്തമാകും. അതിന് പകരം നല്‍കിയതെന്താണെന്നും വ്യക്തമാകും. സിപിഎം മാത്രമാണ് ഇലക്ടറല്‍ ബോണ്ട് സ്വീകരിക്കാത്തത്. ഭൂരിഭാഗം ഇലക്ടറല്‍ ബോണ്ടും പോയത് ബിജെപിയിലേക്കാണ്. രാഷ്ട്രീയ അഴിമതി നിയമവിധേയമാക്കാനാണ് ഇലക്ടറല്‍ ബോണ്ട് കൊണ്ടുവന്നത്. അത് രാഷ്ട്രീയ കുതിരക്കച്ചവടത്തിന് ഉപയോഗിക്കപ്പെട്ടു'- സീതാറാം യെച്ചൂരി പറഞ്ഞു.