ഇത്തവണയും കാര്‍ഷിക മേഖലയെ തഴഞ്ഞ് നിർമലയുടെ ബജറ്റ്

ഡല്‍ഹി: രണ്ടാം മോദി സര്‍ക്കാറിന്റെ അവസാന ബജറ്റില്‍ കാര്‍ഷികമേഖലയ്ക്കായി നീക്കി വെച്ചത് സമീപ കാലത്ത് വെച്ച് ഏറ്റവും കുറഞ്ഞ തുക. കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്‍ വലിയ പ്രഖ്യാപനങ്ങള്‍ നടത്തിയെങ്കിലും യഥാര്‍ഥത്തില്‍ കണക്കുകള്‍ പരിശോധിച്ചാല്‍ കാര്‍ഷിക മേഖലയ്ക്ക് വളരെ കുറഞ്ഞ തുകയാണ് നീക്കി വെച്ചത്. 2021-22 മുതലുള്ള ബജറ്റില്‍ കാര്‍ഷിക മേഖലയുടെ വിഹിതം കുറഞ്ഞ് വരുന്നതായി കാണാം. കാര്‍ഷിക മേഖലയുമായി താരതമ്യം ചെയ്യുമ്പോള്‍ മണ്ണ്, ജലസംരക്ഷണം പോലുള്ള മേഖലകളില്‍ വര്‍ധനയുണ്ട്.

2022-23 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ കാര്‍ഷിക മേഖലയ്ക്ക് നീക്കിവെച്ച വിഹിതത്തില്‍ 81,000 കോടി രൂപ കുറഞ്ഞു. 22.3 ശതമാനമാണ് വെട്ടിക്കുറച്ചത്. 2023-24ലെ പുതുക്കിയ ബജറ്റിനെക്കാളും ആറുശതമാനം കുറവുണ്ടായി. ദേശീയ തൊഴിലുറപ്പ് പദ്ധതിയ്ക്ക് ഇത്തവണയും നീക്കിവെച്ചത് 86,000 കോടി തന്നെയാണ്, കൂട്ടിയിട്ടില്ല. കഴിഞ്ഞ രണ്ടു വര്‍ഷമായി കാര്‍ഷിക മേഖലയ്ക്ക് കുറഞ്ഞ തുക നീക്കിവെക്കുന്ന സര്‍ക്കാര്‍ കാര്‍ഷികമേഖലയെ കൈവിട്ട് കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതുകയാണെന്ന് കര്‍ഷകസംഘടനകള്‍ ആരോപിച്ചു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഗ്രാമീണ തൊഴില്‍മേഖല, പ്രധാനമന്ത്രി കൃഷി സിഞ്ചയ് യോജന, സഹകരണം, ഭക്ഷ്യ സംഭരണം, വെയര്‍ഹൗസിങ്‌, തോട്ടംമേഖല, വളം, ഭക്ഷ്യ സബ്സിഡികള്‍, ക്ഷീരവികസനം എന്നീ മേഖലകളുടെ വിഹിതവും വെട്ടിക്കുറച്ചിട്ടുണ്ട്. ഇത്തവണ വളം സബ്സിഡിക്കായി അനുവദിച്ചതിലും 87,339 കോടി രൂപയുടെ കുറവുണ്ട്. ഭക്ഷ്യ സബ്സിഡിയിനത്തില്‍ 67,552 കോടിയുടെ കുറവും.

Contact the author

National Desk

Recent Posts

National Desk 6 hours ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
National Desk 2 days ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 2 days ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 3 days ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 3 days ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 4 days ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More