സിറിയയിലും ഇറാഖിലും ബോംബിട്ട് യുഎസ്: ഇറാന്റെ വ്യോമാക്രമണത്തിനുള്ള പ്രതികാരമെന്ന് വിശദീകരണം

വാഷിങ്ടൺ: വടക്കൻ ജോർദാനിലുണ്ടായ സൈനിക ആക്രമണത്തിന് തിരിച്ചടിച്ച് അമേരിക്ക. ഇറാഖിലെയും സിറിയയിലെയും ഇറാന്‍ കേന്ദ്രങ്ങളില്‍ അമേരിക്ക വ്യോമാക്രമണം നടത്തി. ഇരു രാജ്യങ്ങളിലെയും 85 കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു അമേരിക്കയുടെ ആക്രമണം. 30 മിനിറ്റ് നീണ്ട ആക്രമണത്തിനൊടുവില്‍ അമേരിക്കയുടെ യുദ്ധ വിമാനങ്ങള്‍ മടങ്ങി. ഇത് ആക്രമണത്തിനുള്ള ആദ്യ മറുപടി മാത്രമാണെന്നും, നാശനഷ്‌ടത്തിന്റെ കണക്കെടുത്ത് വീണ്ടും വരുമെന്നും യുഎസ് വ്യക്തമാക്കി. അമേരിക്കൻ സൈന്യത്തെ ആക്രമിച്ച കേന്ദ്രങ്ങളാണ് വ്യോമാക്രമണത്തിലൂടെ ലക്ഷ്യമിട്ടതെന്ന് പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കി. അതുവരെ ആക്രമണം തുടരുമെന്ന് മുന്നറിയിപ്പും നല്‍കി.

നേരത്തെ ജോര്‍ദാനിലെ യു എസ് സൈന്യത്തിന് നേരെ നടന്ന ഒരു ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെടുകയും 34 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇറാന്‍ പിന്തുണയ്ക്കുന്ന ഇസ്‌ലാമിക് റസിസ്റ്റൻസ് ഇൻ ഇറാഖാണ് ആക്രമണം നടത്തിയതെന്നായിരുന്നു യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍റെ ആരോപണം. എന്നാല്‍ സംഭവത്തില്‍ തങ്ങള്‍ക്ക് പങ്കില്ലന്ന് ഇറാന്‍ വ്യക്തമാക്കി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നിലവില്‍ ജോർദാനിൽ മൂവായിരത്തോളം യുഎസ് സൈനികരുണ്ട്. ഹമാസ് ഇസ്രായേല്‍ യുദ്ധത്തിന്‍റെ ഭാഗമായി ഇത്തരം മേഖലകളില്‍ യുഎസ് കേന്ദ്രങ്ങൾക്കെതിരെ 150-ലതികം ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്. ചെങ്കടലില്‍ ഹൂതികള്‍ അമേരിക്കൻ കപ്പലുകൾ ആക്രമിക്കുകയും ചെയ്തിരുന്നു.

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More