തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെതിരായ എസ് എഫ് ഐ ഒയുടെ അന്വേഷണം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയമായതിനാല്‍ പരിഗണിക്കാന്‍ കഴിയില്ലെന്നായിരുന്നു സ്പീക്കറുടെ നിലപാട്. ഇതോടെ പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. തുടര്‍ന്ന് സഭാ നടപടികള്‍ ബഹിഷ്കരിച്ച് വാക്കൗട്ട് നടത്തി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
നിയമസഭയില്‍ ചോദ്യോത്തര വേള തുടങ്ങിയതിനുപിന്നാലെയാണ് അടിയന്തരപ്രമേയം കൊണ്ടുവന്നത്. മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. മുവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടനാണ് അടിയന്തരപ്രമേയ നോട്ടീസ് കൊണ്ടുവന്നത്. അടിയന്തരപ്രമേയം തളളിയ സ്പീക്കര്‍ അതിവേഗം മറ്റ് നടപടികളിലേക്ക് കടന്നു. 'കേരളം കൊളളയടിച്ച് പിവി ആന്‍ഡ് കമ്പനി' എന്നെഴുതിയ ബാനറുമേന്തിയാണ് പ്രതിപക്ഷം സഭയില്‍ നിന്ന് പുറത്തേക്ക് ഇറങ്ങിയത്.