2024-ല്‍ മോദി അധികാരത്തില്‍ വന്നാല്‍ അത് രാജ്യത്തെ അവസാന തെരഞ്ഞെടുപ്പായിരിക്കും- മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

ഭുവനേശ്വര്‍: 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ജനാധിപത്യം സംരക്ഷിക്കാനുളള അവസാന അവസരമായിരിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. വരുന്ന തെരഞ്ഞെടുപ്പില്‍ മോദി  ജയിച്ചാല്‍ അത് ഇന്ത്യയിലെ അവസാന തെരഞ്ഞെടുപ്പായിരിക്കുമെന്നും പിന്നീട് രാജ്യത്ത് ജനാധിപത്യമോ തെരഞ്ഞെടുപ്പോ ഉണ്ടാകില്ലെന്നും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു. ഒഡീഷയിലെ ഭുവനേശ്വറില്‍ നടന്ന കോണ്‍ഗ്രസ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'ഇന്ത്യയില്‍ ജനാധിപത്യം സംരക്ഷിക്കാനുളള അവസാന അവസരമാണിത്. നരേന്ദ്രമോദി ഇനിയൊരു തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ രാജ്യത്ത് സ്വേച്ഛാധിപത്യം ഉണ്ടാകും. പിന്നീട് ഇവിടെ ജനാധിപത്യമോ തെരഞ്ഞെടുപ്പോ ഉണ്ടാകില്ല. ഈ രാജ്യത്ത് ജനങ്ങള്‍ക്ക് വോട്ടുചെയ്യാനുളള അവസാന അവസരമായിരിക്കും ഇത്. റഷ്യയില്‍ പുടിന്‍ ഭരിക്കുന്നതുപോലെ ബിജെപി ഇന്ത്യ ഭരിക്കും'- മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ബിജെപിയെയും ആര്‍എസ്എസിനെയും എതിര്‍ക്കുന്നതിനാല്‍ രാഹുല്‍ ഗാന്ധിക്ക് നിരന്തരം ഭീഷണിയുണ്ടെന്നും അദ്ദേഹം അവരുടെ സമ്മര്‍ദ്ദത്തിന് വിധേയനാകാതെ രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരായ പോരാട്ടം തുടരുകയാണെന്നും ഖാര്‍ഗെ പറഞ്ഞു. സംസ്ഥാനങ്ങളെയും പ്രതിപക്ഷ നേതാക്കളെയും ഭീഷണിപ്പെടുത്തിയാണ് മോദി ഇപ്പോഴത്തെ സര്‍ക്കാരിനെ നയിക്കുന്നതെന്നും ബിജെപി ആര്‍എസ്എസ് ആശയങ്ങളെക്കുറിച്ച് ജനങ്ങള്‍ ബോധവാന്മാരായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

Web Desk 1 day ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 3 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 6 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 6 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 6 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 6 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More