ബംഗളുരു: ഇന്ത്യന്‍ ഭരണഘടനയോടും ദേശീയ പതാകയോടും അഖണ്ഡതയോടും താല്‍പ്പര്യമില്ലെങ്കില്‍ ബിജെപി നേതാക്കള്‍ക്ക് പാക്കിസ്ഥാനിലേക്ക് പോകാമെന്ന് കോണ്‍ഗ്രസ് നേതാവും കര്‍ണാടക ആര്‍ഡിപിആര്‍ മന്ത്രിയുമായ പ്രിയങ്ക് ഖാര്‍ഗെ. ബിജെപിയുടെ ഗൂഢാലോചനകള്‍ക്കും തന്ത്രങ്ങള്‍ക്കും മുന്നില്‍ തങ്ങള്‍ വീഴില്ലെന്നും അതിനെയെല്ലാം ഫലപ്രദമായി നേരിടുമെന്നും പ്രിയങ്ക് ഖാര്‍ഗെ പറഞ്ഞു. സംസ്ഥാനത്തെ കേരഗോഡു ഗ്രാമപഞ്ചായത്തിലെ കൊടിമരത്തില്‍ നിന്ന് ഹനുമാന്റെ ചിത്രം പതിപ്പിച്ച കൊടികള്‍ നീക്കം ചെയ്ത് ദേശീയ പതാക സ്ഥാപിച്ചതിനെത്തുടര്‍ന്ന് സംഘര്‍ഷമുണ്ടായ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.
'ആര്‍എസ്എസിനെപ്പോലെ ബിജെപിയും ദേശീയ പതാകയെ വെറുക്കുന്നു. ദേശീയ പതാകയോടുളള വിദ്വേഷം കാണിച്ച് ദേശവിരുദ്ധരാണെന്ന് അവര്‍ സ്വയം സാക്ഷ്യപ്പെടുത്തി. സംസ്ഥാനത്തെ ജനങ്ങള്‍ സമാധാനത്തോടെയിരിക്കുന്നത് ബിജെപിയുടെ സമാധാനം കളയുകയാണ്. രാഷ്ട്രീയ നേട്ടത്തിനായി ബിജെപി നേതാക്കള്‍ മാണ്ഡ്യ ജില്ലയില്‍ തീ ആളിക്കത്തിക്കുകയാണ്'- പ്രിയങ്ക് ഖാര്‍ഗെ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ജില്ലയിലെ അധികാരികള്‍ റിപ്പബ്ലിക് ദിനത്തില്‍ 108 അടി ഉയരമുളള കൊടിമരത്തില്‍ നിന്ന് ഹനുമധ്വജ എന്നെഴുകിയ കൊടികള്‍ നീക്കം ചെയ്യുകയും ദേശീയ പതാക ഉയര്‍ത്തുകയും ചെയ്തിരുന്നു. അതിനുപിന്നാലെ ബിജെപി, ജെഡിഎസ്, ബജ്റംഗ് ദള്‍ ഉള്‍പ്പെടെയുളള സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.