നയപ്രഖ്യാപനം ഒരുമിനിറ്റില്‍ അവസാനിപ്പിച്ച് ഗവര്‍ണര്‍; മുഖ്യമന്ത്രിക്ക് മുഖം കൊടുക്കാതെ മടങ്ങി

തിരുവനന്തപുരം: നയപ്രഖ്യാപനം ഒരു മിനിറ്റ് 17 സെക്കന്‍ഡില്‍ അവസാനിപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പ്രസംഗം മുഴുവന്‍ വായിക്കാതെ ആമുഖമായി ഒരു വരിയും അവസാനത്തെ പാരഗ്രാഫും മാത്രമാണ് ആരിഫ് മുഹമ്മദ് ഖാന്‍ വായിച്ചത്. തുടര്‍ന്ന് ഇക്കാര്യത്തില്‍ ഒരു വിശദീകരണം പോലും നല്‍കാന്‍ തയ്യാറാവാതെ ഗവര്‍ണര്‍ സഭവിട്ട് ഇറങ്ങി. കേരളാ നിയമസഭയുടെ ചരിത്രത്തിലെ ആദ്യ സംഭവമാണിത്. നയപ്രഖ്യാപനത്തിനായി സഭയിലെത്തിയപ്പോഴും ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് മുഖം കൊടുക്കുകയോ സംസാരിക്കുകയോ ചെയ്തില്ല. ഇരുവരും കൈ കൊടുത്തില്ല. പൂച്ചെണ്ടുകള്‍ കൈമാറുക മാത്രമാണ് ചെയ്തത്. മാധ്യമങ്ങളോട് സംസാരിക്കാനും ഗവര്‍ണര്‍ തയ്യാറായില്ല. സഭ ഇന്നത്തേക്ക് പിരിഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രാവിലെ നിയമസഭയിലെത്തിയ ഗവര്‍ണറെ സ്പീക്കര്‍ എ എന്‍ ഷംസീറും മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ലമെന്ററി കാര്യ മന്ത്രി കെ രാധാകൃഷ്ണനും ചേര്‍ന്നാണ് സ്വീകരിച്ചത്. തുടര്‍ന്ന് ദേശീയ ഗാനത്തിനുശേഷം ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം തുടങ്ങി. കേരളാ നിയമസഭയില്‍ നയപ്രഖ്യാപനം നടത്തുക എന്നത് തന്റെ വിശേഷാധികാരമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. പിന്നീട് അവസാന പാരഗ്രാഫ് വായിച്ച് ജയ് ഹിന്ദ് പറഞ്ഞ് പ്രസംഗം അവസാനിപ്പിക്കുകയായിരുന്നു. 

ഗവര്‍ണര്‍- സര്‍ക്കാര്‍ പോര് ഉച്ചസ്ഥായിയില്‍ നില്‍ക്കുന്നതിനിടെയാണ് നിയമസഭാ സമ്മേളനം ആരംഭിക്കുന്നത്. നയപ്രഖ്യാപനം കഴിഞ്ഞ് 29-ന് സഭ വീണ്ടും ചേരും. ഫെബ്രുവരി അഞ്ചിന് പുതിയ സാമ്പത്തിക വര്‍ഷത്തേക്കുളള ബജറ്റ് അവതരിപ്പിക്കും. മാര്‍ച്ച് 27 വരെ ആകെ 32 ദിവസമാണ് സമ്മേളനം. അതിനിടെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടായാല്‍ നേരത്തെ പിരിയാനും സാധ്യതയുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More