അയോധ്യയില്‍ ക്ഷേത്രം നിര്‍മ്മിച്ചതുകൊണ്ട് ബിജെപിക്ക് തമിഴ്‌നാട്ടില്‍ വോട്ടു കിട്ടില്ല- എം കെ സ്റ്റാലിന്‍

സേലം:  അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിച്ചതുകൊണ്ട് ബിജെപിക്ക് തമിഴ്‌നാട്ടില്‍ വോട്ടുകിട്ടില്ലെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. ബിജെപിക്ക് തമിഴ്‌നാട്ടിലെ ജനങ്ങളെ ഇതുവരെ മനസിലായിട്ടില്ലെന്നും ഇത് പെരിയാറിന്റെയും അണ്ണാദുരൈയുടെയും കരുണാനിധിയുടെയും നാടാണെന്നും എംകെ സ്റ്റാലിന്‍ പറഞ്ഞു. ഡിഎംകെ യൂത്ത് വിങിന്റെ സംസ്ഥാന കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'അവര്‍ (ബിജെപി) കരുതുന്നത് തിരുക്കുറള്‍ വായിക്കുന്നതുകൊണ്ടും പൊങ്കല്‍ ആഘോഷിക്കുന്നതുകൊണ്ടും അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതുകൊണ്ടും തമിഴ്‌നാട്ടിലെ ജനങ്ങള്‍ അവര്‍ക്ക് വോട്ടുചെയ്യും എന്നാണ്. അവര്‍ക്ക് നമ്മളെ ഇതുവരെ മനസിലായിട്ടില്ല. ഇത് പെരിയാറിന്റെ നാടാണ്. അണ്ണാദുരൈയുടെ നാടാണ്. കലൈഞ്ജറുടെ (കരുണാനിധി) നാടാണ്'- എം കെ സ്റ്റാലിന്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

'നരേന്ദ്രമോദി രണ്ടുതവണ പ്രധാനമന്ത്രിയായി, എന്നാല്‍ രണ്ടുതവണയും തമിഴ്‌നാട്ടിലെ ജനങ്ങള്‍ അദ്ദേഹത്തിനോ അവരുടെ പാര്‍ട്ടിക്കോ വോട്ട് ചെയ്തില്ല. ഇത്തവണയും തമിഴ്‌നാട്ടില്‍ ആ ചരിത്രം ആവര്‍ത്തിക്കും. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളും അത് പിന്തുടരും'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

Web Desk 3 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 4 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More