'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പി'നെ കോണ്‍ഗ്രസ് ശക്തമായി എതിര്‍ക്കുന്നു- മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

ഡല്‍ഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയത്തെ കോണ്‍ഗ്രസ് ശക്തമായി എതിര്‍ക്കുന്നുവെന്ന് പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. ഭരണഘടനയെയും പാര്‍ലമെന്ററി ജനാധിപത്യത്തെയും അട്ടിമറിക്കാനുളള നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്നും ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയത്തിന്  പാര്‍ലമെന്ററി സംവിധാനത്തില്‍ സ്ഥാനമില്ലെന്നും ഖാര്‍ഗെ പറഞ്ഞു. വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നിലപാട് വ്യക്തമാക്കി ഉന്നതതല സമിതിക്ക് ഖാര്‍ഗെ കത്ത് നല്‍കി. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പിലാക്കാനുളള നീക്കം ഉപേക്ഷിക്കണമെന്നും ഉന്നതതല സമിതിയെ പിരിച്ചുവിടണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. 'തെരഞ്ഞെടുപ്പ് നടത്തുന്നതിനുളള ചിലവ് വളരെ ഉയര്‍ന്നതാണെന്ന വാദവും മാതൃകാപെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്തുന്നത് ക്ഷേമപദ്ധതികളെയോ വികസനപ്രവര്‍ത്തനങ്ങളെയോ ദോഷകരമായി ബാധിക്കുമെന് വാദവും അടിസ്ഥാനരഹിതമാണ്. ഒരേ സമയം തെരഞ്ഞെടുപ്പ് നടത്താന്‍ കാലാവധി പൂര്‍ത്തിയാക്കാത്ത നിരവധി നിയമസഭകളെ പിരിച്ചുവിടേണ്ടിവരും. അത് സംസ്ഥാനങ്ങളിലെ വോട്ടര്‍മാരോട് ചെയ്യുന്ന വഞ്ചനയാണ്. അടിയന്തര സാഹചര്യങ്ങളിലല്ലാതെ സംസ്ഥാന അസംബ്ലികള്‍ പിരിച്ചുവിടാനോ സര്‍ക്കാരുകളെ സസ്‌പെന്‍ഡ് ചെയ്യാനോ ഭരണഘടനയില്‍ ഒരിടത്തും കേന്ദ്രസര്‍ക്കാരിന് അധികാരം നല്‍കുന്നില്ല'- മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു. 

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനെക്കുറിച്ച് രാംനാഥ് കോവിന്ദ് സമിതി നേരത്തെ പൊതുജനാഭിപ്രായം തേടിയിരുന്നു. ഈ മാസം 15 വരെയായിരുന്നു അഭിപ്രായം അറിയിക്കാനുളള സമയം.

Contact the author

National Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 weeks ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 weeks ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More