ബംഗളുരു: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍. രാമക്ഷേത്രത്തിനായല്ല, രാജ്യത്തുനിന്ന് ദാരിദ്രം നിര്‍മ്മാര്‍ജ്ജനം ചെയ്യാനാണ് മോദി വ്രതമെടുക്കേണ്ടതെന്ന് ശരത് പവാര്‍ പറഞ്ഞു. യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുളള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും രാമക്ഷേത്രം ബിജെപിയും ആര്‍എസ്എസും രാഷ്ട്രീയ ആയുധമാക്കുകയാണെന്നും ശരത് പവാര്‍ കുറ്റപ്പെടുത്തി. കര്‍ണാടകയിലെ ബെല്‍ഗാമില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'പ്രധാനമന്ത്രി രാമക്ഷേത്രത്തിനായി ഇപ്പോള്‍ വ്രതമെടുക്കുകയാണ്. എന്നാല്‍ രാജ്യത്തെ ദാരിദ്രം തുടച്ചുനീക്കാനായി വ്രതമെടുത്തിരുന്നെങ്കില്‍ ജനങ്ങള്‍ അദ്ദേഹത്തെ അഭിനന്ദിച്ചേനെ. ഞങ്ങള്‍ക്ക് ശ്രീരാമനോടും ഹനുമാനോടും ബഹുമാനമുണ്ട്. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിനുശേഷം അവിടെ രാമക്ഷേത്രം നിര്‍മ്മിക്കാനുളള തീരുമാനമെടുത്തത് അന്നത്തെ പ്രധാനമന്ത്രിയായ രാജീവ് ഗാന്ധിയാണ്. എന്നാല്‍ ഇപ്പോള്‍ ബിജെപിയും ആര്‍എസ്എസും രാമക്ഷേത്ര വിഷയത്തില്‍ വോട്ടിനായി രാഷ്ട്രീയം കളിക്കുകയാണ്'- ശരത് പവാര്‍ പറഞ്ഞു.
ജനുവരി 22-ന് നടക്കുന്ന അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയില്‍ പങ്കെടുക്കില്ലെന്ന് ശരത് പവാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ക്ഷേത്രനിര്‍മ്മാണം പൂര്‍ത്തിയായതിനു ശേഷം ദര്‍ശനം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.