ലോക്‌സഭാ തെരഞ്ഞെടുപ്പ്; പ്രിയങ്കാ ഗാന്ധി കര്‍ണാടകയിലും തെലങ്കാനയിലും മത്സരിക്കുമെന്ന് റിപ്പോര്‍ട്ട്

ബംഗളുരു: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി കര്‍ണാടകയിലും തെലങ്കാനയിലും മത്സരിക്കുമെന്ന് റിപ്പോര്‍ട്ട്. കര്‍ണാടകയിലെ കൊപ്പല്‍ മണ്ഡലത്തിലാവും പ്രിയങ്ക മത്സരിക്കുകയെന്നും തെലങ്കാനയിലെ സീറ്റ് സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്നും എ ഐ സി സി വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

കര്‍ണാടകയില്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന ജില്ലകളിലൊന്നാണ് കൊപ്പല്‍. ഇവിടെയുളള എട്ട് നിയമസഭാ മണ്ഡലങ്ങളില്‍ ആറിലും വിജയിച്ചത് കോണ്‍ഗ്രസാണ്. പ്രിയങ്കാ ഗാന്ധിക്ക് മത്സരിക്കാന്‍ ഏറ്റവും സുരക്ഷിതമായ മണ്ഡലമാണ്  കൊപ്പല്‍ എന്നാണ് എ ഐ സി സി നടത്തിയ സര്‍വ്വേയില്‍ കണ്ടെത്തിയത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

1978-ല്‍ കര്‍ണാടകയിലെ ചിക്മംഗളുരുവില്‍ നിന്ന് വിജയിച്ചതോടെയാണ് മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് ദേശീയ രാഷ്ട്രീയത്തില്‍ തിരിച്ചുവരവുണ്ടായത്. 1999-ല്‍ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ബെല്ലാരിയില്‍ നിന്ന് മത്സരിച്ച് ബിജെപിയുടെ സുഷമാ സ്വരാജിനെ തോല്‍പ്പിച്ചിരുന്നു.

Contact the author

National Desk

Recent Posts

Web Desk 6 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More