രാമക്ഷേത്ര ഉദ്ഘാടനം ബിജെപിയുടെ തെരഞ്ഞെടുപ്പ് ഗിമ്മിക്ക്- മമതാ ബാനർജി

കൊൽക്കത്ത: രാമക്ഷേത്ര ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ബിജെപിക്കെതിരെ പരിഹാസവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബിജെപി നടത്തുന്ന ഒരു 'ഗിമ്മിക്ക് ഷോ' ആണ് രാമക്ഷേത്ര ഉദ്ഘാടനമെന്ന് മമത പറഞ്ഞു.  എല്ലാവരും ഒന്നിച്ച് ആഘോഷിക്കുന്ന ഒരു ഉത്സവത്തിൽ താന്‍ വിശ്വസിക്കുന്നുണ്ടെന്നും മറ്റൊരു മതത്തെ അവഗണിക്കുന്നതിനെയാണ് താന്‍ എതിര്‍ക്കുന്നതെന്നും അവർ വ്യക്തമാക്കി.  സൗത്ത് 24 പർഗാനാസ് ജില്ലയിലെ ഒരു പൊതു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മമത ബാനര്‍ജി. 

താന്‍ ജീവിച്ചിരിക്കുന്നിടത്തോളം ഇവിടെ വര്‍ഗീയത അനുവധിക്കില്ലെന്ന് ജനങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നതായി മമത ബാനർജി പറഞ്ഞു.  രാമക്ഷേത്ര ഉദ്ഘാടനച്ചടങ്ങിൽ  മമത ബാനർജിയും തൃണമൂൽ കോൺഗ്രസും പങ്കെടുക്കില്ലെന്ന് റിപ്പോര്‍ട്ടുണ്ട്. ജനുവരി 22-ലെ 'പ്രാൻ പ്രതിഷ്ഠ' ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും  ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമുൾപ്പെടെ  ആറായിരത്തിലധികം ആളുകൾ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രാജ്യത്തെ എല്ലാ പ്രധാന ഗ്രാമങ്ങളിലും ചടങ്ങ്  തത്സമയം കാണാന്‍ സാധിക്കുമെന്ന് കേന്ദ്രമന്ത്രിയും തെലങ്കാന ബിജെപി അധ്യക്ഷനുമായ ജി കിഷൻ റെഡ്ഡി പറഞ്ഞു. ജനുവരി 14 മുതൽ ജനുവരി 22 വരെ അയോധ്യയില്‍ അമൃത് മഹോത്സവമായി അടയാളപ്പെടുത്തും. 

Contact the author

Web Desk

Recent Posts

Web Desk 10 hours ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 4 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More