'സെക്രട്ടറിയേറ്റ് സവര്‍ണ മേധാവിത്വത്തിന്റെ കേന്ദ്രം; ജാതി വിവേചനം നേരിട്ടിട്ടുണ്ടെന്ന് സി ദിവാകരന്‍

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് സവര്‍ണ മേധാവിത്വത്തിന്റെ കേന്ദ്രമാണെന്ന് മുന്‍ മന്ത്രിയും സിപി ഐ നേതാവുമായ സി ദിവാകരന്‍. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ തന്റെ തോല്‍വിക്കു കാരണം ജാതിയാണെന്നും സ്വന്തം വോട്ടര്‍മാര്‍ തന്നെ തന്റെ ജാതി ഏതാണെന്ന് അന്വേഷിക്കുന്നത് കേട്ടിട്ടുണ്ടെന്നും സി ദിവാകരന്‍ പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്ലബില്‍ നടന്ന പുസ്തകപ്രകാശനച്ചടങ്ങിലായിരുന്നു മുന്‍ മന്ത്രിയുടെ വെളിപ്പെടുത്തല്‍. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'ഞാന്‍ നാല് തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. മൂന്നെണ്ണത്തില്‍ ജയിച്ചു. നാലാമത്തെ തെരഞ്ഞെടുപ്പില്‍ ഭീകരമായ അന്തരീക്ഷമാണ് നേരിട്ടത്. കൊടും ജാതീയത. ഇയാള്‍ നമ്മുടെ ജാതിയാണോ എന്നാണ് വോട്ടര്‍മാര്‍ തമ്മില്‍ ചോദിക്കുന്നത്. ഈ പറയുന്ന 'നമ്മുടെ ആള്‍' ആരാണെന്ന് അന്വേഷിച്ചപ്പോള്‍ ഞാന്‍ തോല്‍ക്കുമെന്ന് എനിക്ക് മനസിലായി. സെക്രട്ടറിയേറ്റില്‍ അഞ്ച് കൊല്ലം ഇരുന്നവനാണ് ഞാന്‍. സവര്‍ണ മേധാവിത്വത്തിന്റെ കേരളത്തിലെ ആദ്യ കേന്ദ്രമാണിത്. ചിലര്‍ക്ക് ഇഷ്ടമല്ലാത്ത കാര്യങ്ങള്‍ ചെയ്താല്‍ അവര്‍ നമ്മെ ബ്ലാക്ക് മെയില്‍ ചെയ്ത് പൊതുജീവിതം ഇല്ലാതാക്കും. ഇന്നും പല തരത്തിലുളള പീഡനങ്ങള്‍ തുടരുകയാണ്. സവര്‍ണര്‍ക്കുവേണ്ടി വിടുപണി ചെയ്യുന്നത് വിധിയാണെന്ന് കരുതുന്ന അടിമ മനോഭാവം ഇപ്പോഴും നമുക്കുണ്ട്'-സി ദിവാകരന്‍ പറഞ്ഞു. 

2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിനോടാണ് സി ദിവാകരന്‍ തോറ്റത്. 2006-ല്‍ വിഎസ് അച്ച്യുതാനന്ദന്‍ മന്ത്രിസഭയില്‍ ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രിയായിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 3 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 5 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More