അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാച്ചടങ്ങില്‍ സിപിഎം പങ്കെടുക്കില്ല- സീതാറാം യെച്ചൂരി

ഡല്‍ഹി: അയോധ്യാ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാച്ചടങ്ങില്‍ സിപിഎം പങ്കെടുക്കില്ലെന്ന് ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മതവിശ്വാസങ്ങളെ മാനിക്കുകയും ഓരോ വ്യക്തിക്കും അവരുടെ വിശ്വാസം പിന്തുടരാനുളള അവകാശത്തെ സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് സിപിഎമ്മിന്റെ നയമെന്നും രാഷ്ട്രീയ നേട്ടത്തിനായി മതത്തെ ഉപയോഗിക്കരുതെന്നാണ് പാര്‍ട്ടി നിലപാടെന്നും സീതാറാം യെച്ചൂരി പറഞ്ഞു. അതിനാലാണ് സിപിഎം രാമക്ഷേത്ര പ്രതിഷ്ടാച്ചടങ്ങില്‍ പങ്കെടുക്കാത്തതെന്നും അദ്ദേഹം വ്യക്തമാക്കി. ഡല്‍ഹിയില്‍ മാധ്യമങ്ങളോടായിരുന്നു യെച്ചൂരിയുടെ പ്രതികരണം. 

'ബിജെപിയും ആര്‍എസ്എസും ചേര്‍ന്ന് മതപരമായ ചടങ്ങിനെ സര്‍ക്കാര്‍ പരിപാടിയാക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. പ്രധാനമന്ത്രിയും യുപി മുഖ്യമന്ത്രിയുമടക്കം പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. സംസ്ഥാനത്തിന് മതപരമായ ബന്ധം  പാടില്ലെന്ന് ഭരണഘടനയില്‍ പറയുന്നുണ്ട്. സുപ്രീംകോടതി ഇക്കാര്യം ആവര്‍ത്തിച്ചുപറഞ്ഞിട്ടുമുണ്ട്. ഇവിടെ ഭരണഘടനാ തത്വമാണ് ലംഘിക്കപ്പെടുന്നത്. ഭരണഘടനയില്‍ സര്‍ക്കാരുകള്‍ നിഷ്പക്ഷമായിരിക്കണമെന്ന് പറയുന്നു. അത് ലംഘിക്കപ്പെടുകയാണ്'- സീതാറാം യെച്ചൂരി പറഞ്ഞു. ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുക്കുന്നത് അവരുടെ തീരുമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാച്ചടങ്ങില്‍ സോണിയാ ഗാന്ധി പങ്കെടുക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ് നേരത്തെ പറഞ്ഞിരുന്നു. ശ്രീരാമജന്മഭൂമി ട്രസ്റ്റിന്റെ ക്ഷണം സോണിയാ ഗാന്ധി സ്വീകരിച്ചെന്നും സോണിയാ ഗാന്ധിയോ അവരുടെ പ്രതിനിധിയോ ചടങ്ങില്‍ പങ്കെടുക്കുമെന്നും ദിഗ് വിജയ് സിംഗ് പറഞ്ഞു. ജനുവരി 22-നാണ് പ്രതിഷ്ഠാച്ചടങ്ങ്.

Contact the author

National Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 weeks ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 weeks ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More