കോഴിക്കോട്: ഇതര മതങ്ങളുടെ ആഘോഷങ്ങളില്‍ പങ്കെടുക്കാമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എപി അബൂബക്കര്‍ മുസലിയാര്‍. അവരുടെ സംസ്കാരം പകര്‍ത്താതിരിക്കാന്‍ മാത്രം ശ്രദ്ധിച്ചാല്‍ മതിയെന്നും മറ്റ് മതങ്ങളുമായി സൗഹൃദം നിലനിര്‍ത്തിയതാണ് നമ്മുടെ പാരമ്പര്യമെന്നും കാന്തപുരം പറഞ്ഞു. സമസ്ത 100-ാം വാര്‍ഷിക പ്രഖ്യാപനവുമായി ബന്ധപ്പെട്ട് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ആഘോഷങ്ങളില്‍ പങ്കെടുക്കലും സംസ്കാരം പകര്‍ത്തിയെടുക്കലും തമ്മില്‍ വ്യത്യാസമുണ്ട്. ആഘോഷങ്ങളിലുളള സൗഹൃദം എപ്പോഴും നടന്നുവരുന്നതാണ്. അതിന് ഇതുവരെയും ആരും തടസം പറഞ്ഞിട്ടില്ല. മറ്റ് സമുദായക്കാരുടെ സംസ്കാരം ഇങ്ങോട്ട് പകര്‍ത്തേണ്ടതില്ല. സൗഹൃദം വേണമെന്ന കാര്യത്തില്‍ സംശയമില്ല. ഇന്ത്യയിലാണ് നമ്മള് ജീവിക്കുന്നത്. മമ്പുറം തങ്ങളും ഉമര്‍ ഖാസിയുമെല്ലാം ഇവിടുത്തെ വലിയ നേതാക്കളാണ്. അവരെല്ലാം അന്യമതക്കാരുമായി വളരെ സൗഹൃദത്തില്‍ ജീവിച്ചാണ് നമുക്ക് കാണിച്ചുതന്നത്'- കാന്തപുരം പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
പഴയ കാലം മുതല്ക്കേ അന്യമതക്കാരുടെ ആഘോഷം ഇസ്ലാമികമാണെന്ന് വരാത്ത വിധത്തിലാണുളളത്. ഇസ്ലാമികമായി അംഗീകരിക്കാന്‍ നിര്‍വാഹമില്ല. എന്നാല്‍ ഇസ്ലാമികമാണെന്ന് വരുത്താത്ത വിധത്തില്‍ പണ്ടൊക്കെ ചെയ്തപോലെ ഇനിയും ചെയ്യാവുന്നതാണ്'- കാന്തപുരം കൂട്ടിച്ചേര്‍ത്തു.