പാര്‍ലമെന്റ് ആക്രമണം നിസാര കാര്യം- ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി

ഡല്‍ഹി: കഴിഞ്ഞ ദിവസം പാർലമെന്റിൽ നടന്ന അതിക്രമം നിസാര കാര്യമാണെന്ന് ബിജെപിയുടെ ദേശീയ ജനറൽ സെക്രട്ടറിയും എംഎല്‍എയുമായ കൈലാശ് വിജയ വർ​ഗിയ. ഈ ചെറിയ കാര്യത്തെ പ്രതിപക്ഷം വലുതാക്കാന്‍ ശ്രമിക്കുകയാണെന്നും കൈലാശ് ആരോപിച്ചു. ഒരു കോണ്‍ഗ്രസ്‌ എംപിയുടെ വീട്ടില്‍ നിന്ന് 400 കോടി രൂപ കണ്ടെടുത്തു. അതില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് കോണ്‍ഗ്രസ്‌ ശ്രമിക്കുന്നതെന്ന് കൈലാശ് പറഞ്ഞു. എന്തായാലും സംഭവത്തില്‍ കാര്യമായ അന്വേഷണം നടക്കുന്നുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

പാർലമെന്റിൽ നടന്നത് ഗുരുതര വീഴ്ചയാണെന്ന് നരേന്ദ്ര മോദിയും അമിത് ഷായും പറഞ്ഞതിന് പിന്നാലെയാണ്  ബിജെപി ദേശീയ നേതാവിന്‍റെ പ്രസ്താവന. പാര്‍ലമെന്റ് സുരക്ഷ വീഴ്ച നിസാര പ്രശ്നമല്ലെന്നും അതിനെ രാഷ്ട്രീയവല്‍ക്കരിക്കേണ്ടെന്നുമാണ് മോദി പറഞ്ഞത്. സംഭവത്തില്‍ അന്വേഷണം നടക്കുമെന്നും ഉറപ്പ് നല്‍കി. ആക്രമണം നടന്ന് നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രധാനമന്ത്രി പ്രതികരിക്കുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

പാര്‍ലമെന്‍റില്‍ കയറി പ്രതിഷേധിച്ച രണ്ടു പേര്‍ക്ക് സന്ദര്‍ശക പാസ് അനുവദിച്ചത് ബിജെപി എംപി പ്രതാപ് സിംഹയാണ്. പോലീസ് ഉടന്‍ പ്രതാപ് സിംഹയെ ചോദ്യംചെയ്യും. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്നാണ് പോലീസ് നിഗമനം. പ്രതികള്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി ഇതിനുള്ള ഗൂഢാലോചന നടത്തിയിരുന്നുവെന്നും റിപ്പോർട്ടുണ്ട്.

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ജൂണ്‍ രണ്ടിന് ജയിലിലേക്ക് മടങ്ങും, എന്റെ ജീവന്‍ നഷ്ടമായാലും ഏകാധിപത്യത്തിനെതിരായ പോരാട്ടം തുടരണം- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 2 weeks ago
National

ഗാന്ധിജിയെ ലോകമറിഞ്ഞത് സിനിമയിലൂടെയെന്ന പരാമര്‍ശത്തില്‍ മോദിക്കെതിരെ കേസ്

More
More
National Desk 2 weeks ago
National

പ്രജ്വല്‍ രേവണ്ണ അറസ്റ്റില്‍; പിടിയിലായത് 34 ദിവസത്തിനുശേഷം

More
More
National Desk 2 weeks ago
National

ചരിത്രത്തില്‍ ഒരു പ്രധാനമന്ത്രിയും ഇങ്ങനെ വര്‍ഗീയത പറഞ്ഞിട്ടില്ല; മോദിക്കെതിരെ മന്‍മോഹന്‍ സിംഗ്

More
More
National Desk 2 weeks ago
National

ലോകത്തെ ഏറ്റവും രുചികരമായ ഭക്ഷണം ലഭിക്കുന്ന സ്ഥലങ്ങളുടെ പട്ടികയില്‍ ഇടംനേടി മുംബൈയും

More
More
National Desk 2 weeks ago
National

പ്രായശ്ചിത്തം ചെയ്യാനാണ് മോദി ധ്യാനത്തിന് പോകുന്നതെങ്കില്‍ നല്ലത്- കപില്‍ സിബല്‍

More
More