ഗാസയിൽ അടിയന്തര വെടിനിർത്തല്‍ ആവശ്യപ്പെട്ട് ഇറാനും സൗദിയും ചൈനയും

ബെയ്ജിംഗ്: ഗാസയില്‍ ഇസ്രായേൽ തുടരുന്ന വംശഹത്യ അവസാനിപ്പിക്കണമെന്ന് ഇറാന്‍, സൗദി, ചൈന എന്നീ രാജ്യങ്ങളുടെ പ്രതിനിധികള്‍ സംയുക്തമായി ആവശ്യപ്പെട്ടു. ബെയ്ജിംഗില്‍ നടത്തിയ കൂടിക്കാഴ്ച്ചയിലാണ് മൂന്ന് രാജ്യങ്ങളുടെയും പ്രതിനിധികള്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. ചൈനീസ് ഡെപ്യൂട്ടി വിദേശ കാര്യമന്ത്രി ഡെങ്ലി, സൌദി വിദേശ കാര്യ ഉപമന്ത്രി വലീദ് ബിൻ അബ്ദുൽ കരീം എൽ കരെയ്ജി, ഇറാൻ വിദേശ കാര്യമന്ത്രി അലി ബഗേരിയ കാനി എന്നിവരാണ് കൂടിക്കാഴ്ച്ച നടത്തിയത്. 

ഫലസ്തീനികളെ അവരുടെ മണ്ണില്‍ നിന്ന് നിർബന്ധിതമായി കുടിയൊഴിപ്പിക്കരുതെന്നും ഫലസ്തീനികളുടെ താല്പര്യം കൂടി കണക്കിലെടുത്ത് വേണം അവരുടെ ഭാവി നിര്‍ണയിക്കുന്ന തീരുമാനങ്ങള്‍ എടുക്കാനെന്നും മൂന്ന് രാജ്യങ്ങളും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. സ്വന്തം രാഷ്ട്രമെന്ന ഫലസ്തീനികളുടെ അവകാശത്തെ പിന്തുണക്കുന്നതായും അവർ വ്യക്തമാക്കി. ഗാസയിലെ  സമാധാനവും സുരക്ഷയുമില്ലാത്ത സാഹചര്യത്തെക്കുറിച്ചും പ്രസ്താവനയില്‍ ആശങ്ക പ്രകടിപ്പിച്ചു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

യോഗത്തില്‍ അടുത്ത ജൂണില്‍ സൗദി അറേബ്യയില്‍ സംയുക്ത യോഗം ചേരാനും ധാരണയായി. ഇറാന്‍ - സൗദി ബന്ധത്തിലെ പുരോഗതിയും യോഗത്തില്‍ വിലയിരുത്തി. ഇറാന്‍ - സൗദി ബന്ധം കൂടുതല്‍ ഉറപ്പിക്കുന്നതിന് ചൈന നടത്തുന്ന ഇടപെടലുകള്‍ക്ക് ഇരു രാജ്യങ്ങളും നന്ദി അറിയിക്കുകയും ചെയ്തു. 

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More