ഇസ്രയേല്‍-ഹമാസ് യുദ്ധം; ഫലസ്തീനികള്‍ കടുത്ത പട്ടിണിയിലും ദാരിദ്ര്യത്തിലുമെന്ന്‌ യുഎന്‍

ഗാസ: ഒക്‌ടോബർ 8 മുതൽ ഇസ്രയേല്‍ നടത്തുന്ന നരനായാട്ട് കാരണം പലസ്തീനികള്‍ കടുത്ത പട്ടിണിയിലും ദാരിദ്ര്യത്തിലുമാണെന്ന് യു എന്‍. മറ്റൊരു മാനുഷിക ദുരന്തത്തിന്‍റെ വക്കിലാണ് ഫലസ്തീന്‍ ജനതയെന്ന് യു എന്‍ വിദഗ്ധ സമിതി മുന്നറിയിപ്പ് നല്‍കി. ഈജിപ്തിലെ റഫ അതിർത്തി വഴി മാത്രമാണ് ഗാസയിലേക്കുള്ള ഭക്ഷണമടക്കമുള്ള അവശ്യസാധനങ്ങള്‍ എത്തിക്കുന്നത്. അതും ഇസ്രയേല്‍ സേനയുടെ കടുത്ത പരിശോധനകള്‍ കടന്നു വേണം വരാന്‍. ആക്രമണത്തെ തുടര്‍ന്ന് 18,205 പലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇവരില്‍ 60% പേരും സാധാരണക്കാരാണ്. 

തെക്കന്‍ ഗാസയില്‍  ഇസ്രയേല്‍ സൈന്യം ജനവാസ കേ​ന്ദ്ര​ങ്ങ​ളെ ല​ക്ഷ്യ​മിട്ട് ബോം​ബാ​ക്ര​മ​ണം തുടരുകയാണ്. ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ആശയ വിനിമയ സേവനങ്ങള്‍ ത​ട​സ്സ​പ്പെ​ട്ട​തി​നാ​ൽ കൃ​ത്യ​മാ​യ ക​ണ​ക്ക് പു​റ​ത്തു​വ​ന്നി​ട്ടി​ല്ല. ഗാസ സിറ്റി, വടക്കന്‍ ഗാസ, ഖാ​ൻ യൂ​നി​സ്, ജ​ബ​ലി​യ തുടങ്ങിയ ഭാഗങ്ങളില്‍ ശക്തമായ ഏ​റ്റു​മു​ട്ട​ലാ​ണ് നട​ക്കു​ന്ന​ത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഗാസയിലെ നിരന്തരമായ ബോംബാക്രമണത്തിലും തീവ്രമായ കരയാക്രമണത്തിലും ഓരോ ഹമാസ് പോരാളികള്‍ക്കും രണ്ട് ഫലസ്തീനികള്‍ എന്ന നിരക്കില്‍ കൊലചെയ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഹമാസിനെ ഉന്മൂലനം ചെയ്യുക എന്ന പേരില്‍ സാധാരണക്കാരെയാണ് ഇസ്രയേല്‍ കൊന്നൊടുക്കുന്നത്. അതിനിടെ വിഷയത്തില്‍ മധ്യസ്ഥതവഹിക്കാന്‍ ഇസ്രയേല്‍ ഖത്തറിനെ ക്ഷണിച്ചതായും വാര്‍ത്തകള്‍ ഉണ്ട്.

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More