ബഹിഷ്‌കരണാഹ്വാനത്തിനു പിന്നാലെ ഫലസ്തീനികളെ പരിഹസിക്കുന്ന പരസ്യചിത്രം പിന്‍വലിച്ച് സാറ

ഫലസ്തീനിലെ ജനങ്ങള്‍ അനുഭവിക്കുന്ന യാതനകളെ പരിഹസിച്ചുളള പരസ്യചിത്രങ്ങള്‍ പിന്‍വലിച്ച് മള്‍ട്ടിനാഷണല്‍ റീട്ടെയില്‍ ക്ലോത്തിംഗ് ബ്രാന്‍ഡായ സാറ. വെളളത്തുണിയില്‍ പൊതിഞ്ഞ ഡമ്മിയുമായി മോഡല്‍ നില്‍ക്കുന്ന ചിത്രങ്ങളാണ് ബഹിഷ്‌കരണാഹ്വാനമുയര്‍ന്നതിനു പിന്നാലെ പിന്‍വലിച്ചത്. ഉളളടക്കം പുതുക്കുന്നതുമായി ബന്ധപ്പെട്ട സാധാരണ നടപടിക്രമത്തിന്റെ ഭാഗമായാണ് ചിത്രങ്ങള്‍ മാറ്റിയതെന്നാണ് സാറയുടെ മാതൃസ്ഥാപനമായ ഇന്‍ഡിടെക്‌സിന്റെ വിശദീകരണം. 

ഫലസ്തീന്‍ ഭൂപടത്തിന് സമാനമായ കാര്‍ഡ്‌ബോര്‍ഡ് കട്ടൗട്ടും കെട്ടിടാവശിഷ്ടങ്ങളുടെ മാതൃകകളും വെളളത്തുണിയില്‍ പൊതിഞ്ഞ മൃതദേഹത്തിന്റെ മാതൃകയില്‍ മാനെക്വീനുകളുമുള്‍പ്പെടുത്തിയുളള സാറയുടെ പരസ്യചിത്രം വന്‍ വിവാദമായിരുന്നു. സാറയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ചിത്രങ്ങള്‍ക്കു താഴെ #BoycottZara എന്ന ഹാഷ്ടാഗും പ്രചരിച്ചു. ചിത്രങ്ങള്‍ സെപ്റ്റംബറില്‍ എടുത്തതാണെന്ന് പറയുന്നുണ്ടെങ്കിലും വിവാദത്തോട് നേരില്‍ പ്രതികരിക്കാന്‍ സാറ തയ്യാറായിട്ടില്ല. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഒക്ടോബര്‍ ഏഴിന് ഇസ്രായേല്‍-ഹമാസ് യുദ്ധം ആരംഭിച്ചതിനുപിന്നാലെ സറ്റാര്‍ബക്‌സും മക്‌ഡൊണാള്‍ഡ്‌സുമുള്‍പ്പെടെ പല അന്താരാഷ്ട്ര ബ്രാന്‍ഡുകളും ഇസ്രായേല്‍ അനുകൂല നിലപാട് സ്വീകരിച്ചിരുന്നു. തുടര്‍ന്ന് അവര്‍ക്കെതിരെ ബഹിഷ്‌കരണാഹ്വാനമുണ്ടായി. അതിനുപിന്നാലെയാണ് സാറയ്‌ക്കെതിരെയും ബഹിഷ്‌കരണാഹ്വാനമുയര്‍ന്നത്. 

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More