സോണിയാ ഗാന്ധിയെ കര്‍ണാടകയില്‍ നിന്ന് രാജ്യസഭയിലേക്ക് മത്സരിപ്പിക്കാന്‍ ആലോചന

ബംഗളുരു: കര്‍ണാടകയില്‍ ഒഴിവു വരുന്ന രാജ്യസഭാ സീറ്റുകളിലൊന്നില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാ ഗാന്ധിയെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസില്‍ ആലോചന. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ നിന്ന് കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റ് ലഭിക്കാന്‍ ഇത് ഇടയാക്കുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. രാജസ്ഥാനിലും മധ്യപ്രദേശിലുമുള്‍പ്പെടെ ഹിന്ദി ഹൃദയഭൂമിയില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ട കോണ്‍ഗ്രസ്, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യയില്‍ നിന്ന് കൂടുതല്‍ സീറ്റുകള്‍ നേടാനാണ് ലക്ഷ്യമിടുന്നത്. 

കര്‍ണാടകയ്ക്കുപിന്നാലെ അയല്‍ സംസ്ഥാനമായ തെലങ്കാനയിലും കോണ്‍ഗ്രസ് മികച്ച വിജയം നേടിയതോടെ സോണിയ കര്‍ണാടകയില്‍ നിന്ന് രാജ്യസഭയിലെത്താന്‍ തയ്യാറാവുമെന്നാണ് നേതാക്കള്‍ കരുതുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സോണിയ തന്റെ മണ്ഡലമായ റായ്ബറേയില്‍ നിന്ന് മത്സരിക്കില്ലെന്നും റിപ്പോര്‍ട്ടുണ്ട്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

2024 ഏപ്രില്‍ രണ്ടിനാണ് കര്‍ണാടകയില്‍ നിന്നുളള മൂന്ന് കോണ്‍ഗ്രസ് രാജ്യസഭാംഗങ്ങളുടെ കാലാവധി കഴിയുന്നത്. ഈ സീറ്റുകളില്‍ ഒന്നില്‍ നിന്ന് മത്സരിക്കാന്‍ സോണിയ തയ്യാറായാല്‍ പാര്‍ട്ടിയില്‍നിന്ന് എതിര്‍പ്പുണ്ടാവില്ല. നിയമസഭയില്‍ 134 അംഗങ്ങളുടെ ഭൂരിപക്ഷം കോണ്‍ഗ്രസിനുളളതിനാല്‍ വിജയം സുനിശ്ചിതമാവുകയും ചെയ്യും. 1999-ല്‍ സോണിയാ ഗാന്ധി കര്‍ണാടകയിലെ ബെല്ലാരിയില്‍ നിന്ന് മത്സരിച്ച് വിജയിച്ചിരുന്നു.

Contact the author

National Desk

Recent Posts

Web Desk 6 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More