ഒരു വർഷത്തിനുള്ളിൽ കെസിആർ വീണ്ടും മുഖ്യമന്ത്രിയാകും - BRS എംഎൽഎ

ഹൈദരാബാദ്: ഒരു വര്‍ഷത്തിനുള്ളിൽ  കെസിആര്‍ വീണ്ടും അധികാരത്തിലെത്തുമെന്ന് തെലങ്കാന മുൻ ഉപമുഖ്യമന്ത്രിയും ബിആർഎസ് എംഎൽഎയുമായ കഡിയം ശ്രീഹരി. ഇപ്പോൾ ബിആർഎസിന് അധികാരം ലഭിച്ചില്ലെന്ന് കരുതി നിരാശരാകരുതെന്നും ഒരു വർഷത്തിനുള്ളിൽ കെസിആർ വീണ്ടും മുഖ്യമന്ത്രിയാകുമെന്നും കഡിയം ശ്രീഹരി പറഞ്ഞു. തെലങ്കാനയിലെ തോല്‍വിയ്ക്ക് ശേഷം ജങ്കാവ് ജില്ലയിലെ ഘാൻപൂരിൽ പാർട്ടി പ്രവാര്ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം 

'അധികാരം തിരിച്ച് കിട്ടും. നമ്മൾ ഇപ്പോൾ അധികാരത്തിലില്ലെന്ന് കരുതി നിരാശരാകേണ്ട. ആറ് മാസമോ ഒരു വർഷമോ രണ്ട് വർഷമോ ആകട്ടെ, കെസിആർ വീണ്ടും തെലങ്കാനയുടെ മുഖ്യമന്ത്രിയാകും'-കഡിയം ശ്രീഹരി  പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡിസംബര്‍ 3-ന് വന്‍ ഭൂരിപക്ഷത്തോടെ ജയിച്ച കോണ്‍ഗ്രസ്‌ ബിആര്‍എസ ന്‍റെ പത്തുവർഷ തുടര്‍ ഭരണമാണ് അവസാനിപ്പിച്ചത്. 119 മണ്ഡലങ്ങളിൽ 64 എണ്ണത്തില്‍ കോണ്‍ഗ്രസ്സിന് ഭരണം പിടിച്ചെടുക്കാനായി. പത്ത് വര്‍ഷം ഭരണത്തിലുണ്ടായിരുന്ന ബിആര്‍എസിന്  39 സീറ്റുകളിലേക്കൊതുങ്ങേണ്ടി വന്നു.

Contact the author

National Desk

Recent Posts

National Desk 13 hours ago
National

മോദി സര്‍ക്കാര്‍ കര്‍ഷകരെ ശത്രുക്കളായി കാണുന്നു - മല്ലികാർജുൻ ഖാർഗെ

More
More
National Desk 1 day ago
National

നരേന്ദ്രമോദി യഥാര്‍ത്ഥ ഹിന്ദുവല്ല- ലാലു പ്രസാദ് യാദവ്

More
More
National Desk 1 day ago
National

കോഴ വാങ്ങി വോട്ടുചെയ്യുന്ന എംപിമാരും എംഎല്‍എമാരും വിചാരണ നേരിടണം- സുപ്രീംകോടതി

More
More
National Desk 1 day ago
National

ലോക്കോ പൈലറ്റില്ലാതെ ട്രെയിന്‍ ഓടിയ സംഭവം; സ്‌റ്റേഷന്‍ മാസ്റ്ററുള്‍പ്പെടെ 4 പേരെ പിരിച്ചുവിട്ടു

More
More
National Desk 4 days ago
National

സിബിഐ ബിജെപിയുടെ ഏജന്‍സിയായി പ്രവര്‍ത്തിക്കുന്നു, അവര്‍ക്കുമുന്നില്‍ ഹാജരാകില്ല- അഖിലേഷ് യാദവ്

More
More
National Desk 4 days ago
National

ബിജെപി ഇനിയും അധികാരത്തിലെത്തിയാല്‍ എല്‍പിജി വില 2000 രൂപയാകും- മമതാ ബാനര്‍ജി

More
More