തെരഞ്ഞെടുപ്പ് തോല്‍വി: കമല്‍നാഥ് മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഒഴിഞ്ഞേക്കും

ഭോപ്പാല്‍: കമല്‍നാഥ് മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഒഴിഞ്ഞേക്കും. തെരഞ്ഞെടുപ്പിലെ പരാജയത്തിനുപിന്നാലെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കമല്‍നാഥിനോട് രാജി ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. രാജി അഭ്യൂഹത്തിനിടെ കമല്‍നാഥ് ഇന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുമായി കൂടിക്കാഴ്ച്ച നടത്തും. മധ്യപ്രദേശില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 230-ല്‍ 163 സീറ്റും നേടി വമ്പന്‍ ഭൂരിപക്ഷത്തിലാണ് ബിജെപി അധികാരം പിടിച്ചത്. കോണ്‍ഗ്രസിന് കേവലം 66 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. 

കമല്‍നാഥ് പാര്‍ട്ടി നേതാക്കളെയും പ്രവര്‍ത്തകരെയും കാണാത്തതിലും സീറ്റ് വിഭജനത്തെച്ചൊല്ലി സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും ജെഡിയു മേധാവി നിതീഷ് കുമാറുമുള്‍പ്പെടെ ഇന്ത്യാ മുന്നണിയിലെ നേതാക്കള്‍ക്കെതിരെ പരാമര്‍ശം നടത്തിയതിലും കോണ്‍ഗ്രസ് നേതൃത്വം അസ്വസ്ഥരാണെന്നും റിപ്പോര്‍ട്ടുണ്ട്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മധ്യപ്രദേശിലെ ജനവിധി അംഗീകരിക്കുന്നുവെന്നും പ്രതിപക്ഷം എന്ന റോളില്‍ ജനസേവനം തുടരുമെന്നും കമല്‍നാഥ് നേരത്തെ പറഞ്ഞിരുന്നു. ജനങ്ങള്‍ ബിജെപിയില്‍ അര്‍പ്പിച്ച വിശ്വാസം അവര്‍ തിരിച്ചും നല്‍കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പരാജയം നേരിട്ടത് എന്തുകൊണ്ടെന്ന് വിശദമായി അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Contact the author

National Desk

Recent Posts

National Desk 11 hours ago
National

മോദി സര്‍ക്കാര്‍ കര്‍ഷകരെ ശത്രുക്കളായി കാണുന്നു - മല്ലികാർജുൻ ഖാർഗെ

More
More
National Desk 1 day ago
National

നരേന്ദ്രമോദി യഥാര്‍ത്ഥ ഹിന്ദുവല്ല- ലാലു പ്രസാദ് യാദവ്

More
More
National Desk 1 day ago
National

കോഴ വാങ്ങി വോട്ടുചെയ്യുന്ന എംപിമാരും എംഎല്‍എമാരും വിചാരണ നേരിടണം- സുപ്രീംകോടതി

More
More
National Desk 1 day ago
National

ലോക്കോ പൈലറ്റില്ലാതെ ട്രെയിന്‍ ഓടിയ സംഭവം; സ്‌റ്റേഷന്‍ മാസ്റ്ററുള്‍പ്പെടെ 4 പേരെ പിരിച്ചുവിട്ടു

More
More
National Desk 4 days ago
National

സിബിഐ ബിജെപിയുടെ ഏജന്‍സിയായി പ്രവര്‍ത്തിക്കുന്നു, അവര്‍ക്കുമുന്നില്‍ ഹാജരാകില്ല- അഖിലേഷ് യാദവ്

More
More
National Desk 4 days ago
National

ബിജെപി ഇനിയും അധികാരത്തിലെത്തിയാല്‍ എല്‍പിജി വില 2000 രൂപയാകും- മമതാ ബാനര്‍ജി

More
More