ഫലസ്തീനില്‍ കൊല്ലപ്പെടുന്നത് നിരപരാധികള്‍; മനുഷ്യാവകാശ നിയമങ്ങള്‍ പാലിക്കപ്പെടണം - കമലാ ഹാരിസ്

ദുബായ്: ഫലസ്തീനില്‍ കൊല്ലപ്പെടുന്നത് നിരപരാധികളാണെന്ന് യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. സ്വയം പ്രതിരോധിക്കാനുളള ഇസ്രായേലിന്റെ അവകാശത്തെ അംഗീകരിക്കുന്നുവെന്നും ഫലസ്തീനിലെ സാധാരണ പൗരന്മാരെ സംരക്ഷിക്കാന്‍ ഇസ്രായേല്‍ കൂടുതല്‍ നടപടി സ്വീകരിക്കണമെന്നും കമലാ ഹാരിസ് പറഞ്ഞു. യുഎന്നിന്റെ കോപ് 28 കാലാവസ്ഥാ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍. 

'ഇസ്രായേലിന് സ്വയം പ്രതിരോധിക്കാനുളള അവകാശമുണ്ട്. എന്നാല്‍ അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്‍ പാലിക്കപ്പെടേണ്ടതുണ്ട്. നിരവധി നിരപരാധികളായ  ഫലസ്തീനികളാണ് യുദ്ധത്തില്‍ കൊല്ലപ്പെടുന്നത്. ഗാസയില്‍ നിന്ന് വരുന്ന ചിത്രങ്ങളും വീഡിയോകളും ഹൃദയഭേദകമാണ്. ഫലസ്തീനിലെ സാധാരണക്കാരെ സംരക്ഷിക്കാന്‍ ഇസ്രായേല്‍ നടപടിയെടുക്കണം'- കമലാ ഹാരിസ് പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഒരാഴ്ച്ച നീണ്ട താല്‍ക്കാലിക വെടിനിര്‍ത്തല്‍ വെളളിയാഴ്ച്ച അവസാനിച്ചതിനുപിന്നാലെ ഇസ്രായേല്‍ ആരംഭിച്ച വ്യോമാക്രമണത്തില്‍ തെക്കന്‍ ഗാസയില്‍ 193 പേര്‍ കൊല്ലപ്പെട്ടിരുന്നു. 650 പേര്‍ക്ക് പരിക്കേറ്റു. ഒക്ടോബര്‍ ഏഴിന് ആരംഭിച്ച യുദ്ധത്തില്‍ ഇതുവരെ 15,200 ഫലസ്തീനീകളാണ് കൊല്ലപ്പെട്ടത്. ഇതില്‍ 70 ശതമാനവും സ്ത്രീകളും കുട്ടികളുമാണ്.

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More