ബിജെപിയെ പുറത്താക്കാന്‍ ദളിതരും ആദിവാസികളും ഒന്നിച്ചുനില്‍ക്കണം- ഹേമന്ത് സോറന്‍

റാഞ്ചി: കേന്ദ്രത്തിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും ബിജെപിയെ പുറത്താക്കാൻ ആദിവാസികളും ദളിതരും ഒന്നിക്കണമെന്ന് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ. ദളിത്-ആദിവാസി-ന്യൂനപക്ഷ പിന്നാക്ക വിഭാഗക്കാർ ചേർന്ന് 2024-ൽ കേന്ദ്രത്തിൽ  നല്ല ഒരു സർക്കാരിനെ തെരഞ്ഞെടുക്കണമെന്നും ജനങ്ങൾ തുനിഞ്ഞിറങ്ങിയാൽ ആർക്കും അവരെ തടയാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പാകൂര്‍ ജില്ലയില്‍ നടന്ന പൊതുപരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

"ഉത്തരാഖണ്ഡിൽ തകർന്ന തുരങ്കത്തിൽ തൊഴിലാളികൾ കുടുങ്ങിക്കിടക്കുകയാണ്. നേരത്തെ ഉണ്ടായ അപകടങ്ങളിൽ ഉത്തരാഖണ്ഡിൽ നിരവധി ആദിവാസികൾക്കും ദലിതർക്കും പിന്നാക്ക തൊഴിലാളികൾക്കും ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. നോട്ട് നിരോധനമോ ​​വിലക്കയറ്റമോ ആകട്ടെ, ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നത് ആദിവാസികളും ദളിതരും പാർശ്വവത്കരിക്കപ്പെട്ടവരുമാണ്. ആദിവാസികളും ദളിതരും പിന്നാക്കക്കാരും ന്യൂനപക്ഷങ്ങളും ഒരുമിച്ചുനിന്ന് 2024-ൽ കേന്ദ്രത്തിൽ ഒരു നല്ല സർക്കാരിനെ തെരഞ്ഞെടുക്കേണ്ട സമയമാണിത്"- സോറൻ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'നിങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കുന്ന സർക്കാർ അധികാരത്തിൽ വരണമെങ്കിൽ ആദിവാസികളു ദളിതരും പിന്നാക്കക്കാരും ന്യൂനപക്ഷങ്ങളും ഒന്നിച്ച് സർക്കാർ രൂപീകരിക്കണം. അങ്ങനെ ഒരു സർക്കാർ രൂപീകരണത്തിന് നിങ്ങൾ ഇറങ്ങിയാൽ ആർക്കും തടയാനാകില്ല. മോദി സർക്കാർ ആദിവാസികളോട് കാണുക്കുന്നത് ഇരട്ടത്താപ്പാണ്. തെരഞ്ഞെടുപ്പ് വരുമ്പോൾ അവർ ആദിവാസി വീരന്മാരെ ഓർക്കുകയും അവരുടെ പ്രതിമകളിൽ മാലയിടുകയും ചെയ്യുന്നു. എന്നാൽ മണിപ്പൂരിലെ ഗോത്രവർഗക്കാർക്കെതിരായ അതിക്രമത്തിൽ അവർ നിശ്ശബ്ദത പാലിക്കുകയാണ്'- ഹേമന്ത് സോറൻ കൂട്ടിച്ചേർത്തു.

Contact the author

National Desk

Recent Posts

National Desk 8 hours ago
National

ഒരാള്‍ 8 വോട്ട് ചെയ്ത സംഭവം; യുപിയിലെ ഇട്ടാവയില്‍ റീപോളിംഗ് പ്രഖ്യാപിച്ചു

More
More
National Desk 1 day ago
National

ബിജെപി വ്യാജമെന്ന് പറഞ്ഞ് ഇനി ആര്‍എസ്എസിനെ നിരോധിക്കും- ഉദ്ധവ് താക്കറെ

More
More
National Desk 1 day ago
National

മോദിക്കെന്താ പേടിയാണോ? ; വീണ്ടും സംവാദത്തിന് വിളിച്ച് രാഹുല്‍ ഗാന്ധി

More
More
National Desk 2 days ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
National Desk 2 days ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
National Desk 4 days ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More